ജ​ൽ ജീ​വ​ൻ മി​ഷ​ൻ ! 967 വീ​ടു​ക​ൾ​ക്കു സൗ​ജ​ന്യ വാ​ട്ട​ർ ക​ണ​ക്ഷ​ൻ ന​ൽ​കും
Thursday, February 25, 2021 11:49 PM IST
കൂ​ത്താ​ട്ടു​കു​ളം: ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ൽ വാ​ട്ട​ർ ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കു​ള്ള വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ വി​ത​ര​ണ​വും കാ​ക്കൂ​ർ അ​ന്പ​ല​പ്പ​ടി​യി​ൽ ന​ട​ത്തി. തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ മു​ര​ളീ​ധ​ര​കൈ​മ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ൽ ജീ​വ​ൻ മി​ഷ​നി​ൽ​പ്പെ​ടു​ത്തി 967 വീ​ടു​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ വാ​ട്ട​ർ ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​ത്.

വാ​ട്ട​ർ ക​ണ​ക്ഷ​നു​ക​ൾ ഇ​ല്ലാ​ത്ത അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​ണ് വാ​ട്ട​ർ ഫ്യൂ​രി​ഫ​യ​ർ ന​ൽ​കു​ന്ന​ത്. കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സാ​ബു തോ​മ​സ് വാ​ട്ട​ർ ഫ്യൂ​രി​ഫ​യ​ർ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ൽ​നി​ന്ന് അ​ങ്ക​ണ​വാ​ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സു​ഗ​ത സ​തീ​ശ​ൻ വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം.​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ​മോ​ൾ പ്ര​കാ​ശ്, കെ.​കെ.​രാ​ജ്കു​മാ​ർ, ആ​ലീ​സ് ബി​നു, സാ​ബു തോ​മ​സ്, ഡി​നു പൗ​ലോ​സ്, കെ.​ആ​ർ.​പ്ര​കാ​ശ​ൻ, എ​സ്. ശ്രീ​നി​വാ​സ​ൻ, സു​നി​ൽ ക​ള്ളാ​ട്ടു​കു​ഴി, കെ.​ആ​ർ.​ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.