ജി​ല്ല​യി​ൽ 14 മ​ണ്ഡ​ല​ങ്ങ​ളി​ലും ട്വ​ന്‍റി ട്വ​ന്‍റി​ സ്ഥാ​നാ​ർ​ഥി​ക​ൾ
Friday, March 5, 2021 11:43 PM IST
കി​ഴ​ക്ക​മ്പ​ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 14 മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് ട്വ​ന്‍റി 20 ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു. ഇന്ന് വൈ​കു​ന്നേ​രം ആ​റി​ന് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കു​ന്ന​ത്തു​നാ​ട്, പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം സു​നി​ശ്ച​ത​മാ​ണ്. ട്വ​ന്‍റി 20 യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ കു​ന്ന​ത്തു​നാ​ട്ടി​ൽ ആ​രെ നി​ർ​ത്തി​യാ​ലും വ​ൻ വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ട്വ​ന്‍റി-20 ഒറ്റയ്ക്കു ഭരിക്കുന്ന കി​ഴ​ക്ക​മ്പ​ലം, കു​ന്ന​ത്തു​നാ​ട്, ഐ​ക്ക​ര​നാ​ട്, മ​ഴു​വ​ന്നൂ​ർ എ​ന്നീ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ൾ ഉൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​ണ് കു​ന്ന​ത്തു​നാ​ട്. പെ​രു​മ്പാ​വൂ​രി​ൽ അം​ഗ​ത്വ വി​ത​ര​ണ​ത്തി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു. പാ​ർ‌​ട്ടി​യു​ടെ മ​റ്റൊ​രു ശ​ക്തി​കേ​ന്ദ്ര​മാ​യി പെ​രു​മ്പാ​വൂ​ർ മാ​റി​യി​ട്ടു​ണ്ട്. പ​ത്തോ​ളം സീ​റ്റു​ക​ളി​ൽ ട്വ​ന്‍റി 20 വി​ജ​യി​ച്ച വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തു​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​ണ് പെ​രു​മ്പാ​വൂ​ർ.
സ​മൂ​ഹ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം നേ​ടി​യ​വ​രെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കു​ക​യെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.