ഓ​ടി​ള​ക്കി സ്കൂളിൽ കയറി മോ​ഷ​ണ​ശ്ര​മം
Saturday, April 10, 2021 12:14 AM IST
പ​റ​വൂ​ര്‍: മൂ​ത്ത​കു​ന്നം ഗ​വ. എ​ല്‍​പി​ജി സ്‌​കൂ​ളി​ന്‍റെ ഓ​ടി​ള​ക്കി അ​ക​ത്തു​ക​ട​ന്ന് മോ​ഷ​ണ​ശ്ര​മം. ഓ​ഫീ​സി​ലും മ​റ്റു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്പ​ത് ഇ​രു​മ്പ് അ​ല​മാ​ര​ക​ളു​ടെ പു​റ​ത്തെ​യും അ​ക​ത്തെ​യും പൂ​ട്ടു​ക​ള്‍ ത​ക​ര്‍​ത്തനി​ല​യി​ലാ​ണ്. ഫ​യ​ലു​ക​ളെ​ല്ലാം ത​ന്നെ വാ​രി​വ​ലി​ച്ചു പു​റ​ത്തി​ട്ടി​ട്ടു​ണ്ട്.​ സ്‌​കൂ​ളി​ലെ ലാ​പ്‌​ടോ​പ്പും കം​പ്യൂ​ട്ട​റും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ഇ​തി​ല്‍നി​ന്നു മോ​ഷ്ടാ​വി​ന്‍റെ ല​ക്ഷ്യം പ​ണ​മാ​യിരുന്നെന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൂ​ത്ത​കു​ന്നം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്താ​ണ് ശ​താ​ബ്ദി പി​ന്നി​ട്ട എ​ല്‍​പി​ജി സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ര്‍ പ​തി​വു​പോ​ലെ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് സ്‌​കൂ​ള്‍ ഓ​ഫീ​സ് പൂ​ട്ടി​യാ​ണ് മ​ട​ങ്ങി​യ​ത്.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഓ​ഫീ​സ് തു​റ​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ലോ​ക്ക് തു​റ​ന്നു​വ​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ട​ത്. മേ​ല്‍​ക്കൂ​ര​യു​ടെ ഓ​ടു​ക​ള്‍ ഇ​ള​ക്കി​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഉ​ട​നെ പോ​ലീ​സി​നെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു.
ഓ​ഫീ​സ് മു​റി​യി​ലേ​ക്കു​ള്ള ലോ​ക്ക് തു​റ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തി​നാ​ല്‍ ക​ട്ട് ചെ​യ്താ​ണ് പോ​ലീ​സും മ​റ്റും അ​ക​ത്തു​ക​ട​ന്ന​ത്. അ​ല​മാ​ര​ക​ള്‍ ന​ശി​പ്പി​ച്ച​തു​മൂ​ലം ഏ​റെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ശ്മി അ​നി​ല്‍​കു​മാ​ര്‍, പ​റ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​നീ​ഷ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.
മോ​ഷ്ടാ​വി​ന്‍റേ​താ​യി യാ​തൊ​ന്നും​ത​ന്നെ ഇ​വി​ടെ​നി​ന്നു ക​ണ്ടെ​ത്താ​നാ​യി​ല്ല. സ്‌​കൂ​ളി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​റ്റു വി​വ​ര​ങ്ങ​ളും ല​ഭ്യ​മ​ല്ല. എ​ന്നാ​ല്‍ പ​രി​സ​ര​ത്തെ ഒ​രു പെ​ട്ടി​ക്ക​ട​യ്ക്കു സ​മീ​പം അ​പ​രി​ചി​ത​നാ​യ അ​മ്പ​തു​വ​യ​സു​കാ​ര​നെ ക​ണ്ട​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു​ണ്ട്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.