കി​ഴ​ക്ക​ന്‍​മേ​ഖ​ല​യി​ല്‍ കാ​റ്റിന്‍റെ താ​ണ്ഡ​വ​ം
Monday, April 12, 2021 11:11 PM IST
കോ​ത​മം​ഗ​ലം: വേ​ന​ൽ​മ​ഴ​യ്ക്കൊ​പ്പം ആ​ഞ്ഞ​ടി​ച്ച കാ​റ്റി​ലും ഇ​ടി​മി​ന്ന​ലി​ലും കി​ഴ​ക്ക​ന്‍​മേ​ഖ​ല​യി​ല്‍ ക​ന​ത്ത നാ​ശം. 12 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ലി​യ​തോ​തി​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു. മ​രം വീ​ണ് പ​ല​യി​ട​ത്തും ഗ​താ​ഗ​ത​ത​ട​സം ഉ​ണ്ടാ​യി. താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ലൈ​ന്‍ പൊ​ട്ടി​വീ​ണും പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞും വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് ഇ​ടി​മി​ന്ന​ലി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ഏ​താ​നും മി​നി​റ്റ് മാ​ത്രം നീ​ണ്ടു​നി​ന്ന ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മാ​ണു നാ​ശം വി​ത​ച്ച​ത്.

കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലും കീ​രം​പാ​റ, പി​ണ്ടി​മ​ന, ക​വ​ള​ങ്ങാ​ട്, വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് കാ​റ്റ് ഭീ​തി​ജ​ന​ക​മാം വി​ധം ആ​ഞ്ഞ​ടി​ച്ച​ത്. കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ലെ നാ​ടു​കാ​ണി, പെ​രു​മ​ണ്ണൂ​ര്‍ പ്ര​ദേ​ശ​ത്ത് കാ​റ്റ് സം​ഹാ​ര​താ​ണ്ഡ​വ​മാ​ടു​ക​യാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്തു മാ​ത്രം ഒ​ന്പ​തു വീ​ടു​ക​ൾ കാ​റ്റി​ല്‍ ത​ക​ര്‍​ന്നു. നാ​ടു​കാ​ണി നാ​ക്കോ​ട്ടി​ല്‍ ബാ​ബു, ചേ​യ്ക്കാ​നി​ര​പ്പേ​ല്‍ ലി​ന്‍റോ ജോ​ണ്‍, കൊ​ര​ട്ടി​ക്കു​ടി ജ​ല​ജ ശി​വ​ന്‍, വേ​ലും​പ​റ​മ്പി​ല്‍ ബി​ന്ദു സ​ണ്ണി, ആ​ടു​കു​ഴി ജോ​ര്‍​ജ്, ചാ​ത്ത​നാ​ട്ടു​കു​ടി യാ​ക്കോ​ബ്, പെ​രു​മ​ണ്ണൂ​ര്‍ ചാ​ക്ക​നാ​ട്ടു​കു​ടി ബി​ജു, ഊ​ഞ്ഞാ​പ്പാ​റ നെ​ടു​മ്പു​റ​ത്ത് രാ​മ​കൃ​ഷ്ണ​ന്‍, മാ​ലി​പ്പാ​റ സൊ​സൈ​റ്റി​പ്പ​ടി പൂ​ക്കേ​ക്കു​ടി​യി​ല്‍ മ​ര്‍​ക്കോ​സ്, വ​ല​യി​വീ​ട​ന്‍ സ​ജീ​വ്, മ​ല​യി​ന്‍​കീ​ഴ് ഗൊ​മേ​ന്ത​പ്പ​ടി മു​ണ്ട​യ്ക്ക​ല്‍ മാ​ത്യു എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്കാ​ണ് നാ​ശം നേ​രി​ട്ട​ത്.
ബാ​ബു​വി​ന്‍റെ​യും ലി​ന്‍റോ​യു​ടെ​യും വീ​ടു​ക​ൾ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ബാ​ബു​വി​ന്‍റെ ഓ​ടു​മേ​ഞ്ഞ വീ​ടി​ന് മു​ക​ളി​ലേ​ക്ക് ഇ​ല​വും മു​ള്ളു​മു​രി​ക്കും ക​ട​പു​ഴ​കി വീ​ഴു​ക​യ​യി​രു​ന്നു. മി​ക്ക​വാ​റും വീ​ടു​ക​ളു​ടെ ഓ​ടും ഷീ​റ്റും മേ​ഞ്ഞ മേ​ല്‍​ക്കൂ​ര​യാ​ണ് ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ഊ​ഞ്ഞാ​പ്പാ​റ​യി​ൽ രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ര്‍​ക്ക വീ​ടി​ന് മു​ക​ളി​ല്‍ മേ​ഞ്ഞ ഷീ​റ്റ് കാ​റ്റെ​ടു​ത്ത് 11 കെ​വി ലൈ​നി​ന് മു​ക​ളി​ൽ കൊ​ണ്ടി​ട്ടു. കോ​ത​മം​ഗ​ലം ശോ​ഭ​ന​പ്പ​ടി​യി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. വാ​ഴ​യും റ​ബ​റു​മാ​ണ് ന​ശി​ച്ച​വ​യി​ലേ​റെ​യും. റോ​ഡു​ക​ളി​ലു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സം നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ര്‍​ന്ന് മ​ണി​ക്കൂ​റു​ക​ള്‍ കൊ​ണ്ടാ​ണ് പു​നഃ​സ്ഥാ​പി​ച്ച​ത്. വൈ​ദ്യു​തി ബ​ന്ധം നേ​രെ​യാ​ക്കാ​ന്‍ ഏ​താ​നും ദി​വ​സം വേ​ണ്ടി​വ​രും.

മ​ല​യി​ന്‍​കീ​ഴി​ല്‍ മ​രം​വീ​ണ് കാ​ച്ച​പ്പി​ള്ളി​ല്‍ ജോ​യി​യു​ടെ കാ​ർ ത​ക​ര്‍​ന്നു. സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് സ്കൂ​ളി​ന് സ​മീ​പം റോ​ഡ​രു​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത കാ​റി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.