കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ര്‍ കെ.​കെ. ശി​വ​ന്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, May 8, 2021 10:17 PM IST
കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​റും തൊ​ഴി​ലാ​ളി നേ​താ​വു​മാ​യ വൈ​റ്റി​ല പൊ​ന്നു​രു​ന്നി കാ​ട്ടു​നി​ല​ത്ത് വീ​ട്ടി​ല്‍ കെ.​കെ. ശി​വ​ന്‍ (56) കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. കോ​വി​ഡ് പി​ടി​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ക​ലൂ​ര്‍ പി​വി​എ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തോ​ടെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ പ്ര​കാ​രം സം​സ്‌​ക്കാ​രം ന​ട​ത്തി.

സി​പി​എം വൈ​റ്റി​ല ഏ​രി​യ ക​മ്മി​റ്റി അം​ഗം, സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം. സം​സ്ഥാ​ന ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം, വ​ഴി​യോ​ര​ക്ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍(​സി​ഐ​ടി​യു) ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ഹെ​ഡ് ലോ​ഡ് ആ​ന്‍​ഡ് ജ​ന​റ​ല്‍ വ​ര്‍​ക്കേ​സ് യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി, പി​കെ​എ​സ് ജി​ല്ലാ ട്ര​ഷ​റ​ര്‍, റെ​യ്ഡ്‌​കോ, എ​റ​ണാ​കു​ളം അ​ര്‍​ബ​ന്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​റാ​ണ്. നേ​ര​ത്തെ വൈ​റ്റി​ല ഡി​വി​ഷ​നി​ല്‍​നി​ന്നു കൗ​ണ്‍​സി​ല​റാ​യി​ട്ടു​ണ്ട്.
വൈ​റ്റി​ല മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗ​വും കൊ​ച്ചി ന​ഗ​ര​സ​ഭ ആ​ദ്യ കൗ​ണ്‍​സി​ലി​ല്‍ അം​ഗ​വു​മാ​യി​രു​ന്ന പ​രേ​ത​നാ​യ കു​ഞ്ഞ​ന്‍ ബാ​വ​യാ​ണ് പി​താ​വ്. അ​മ്മ: അ​മ്മി​ണി. തി​രു​വാ​ങ്കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ന്ദു​വാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: വി​വേ​ക് ശി​വ​ന്‍, വോ​ള്‍​ഗ.