റെ​ഡ്ക്രോ​സ് ദി​ന​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Saturday, May 8, 2021 10:54 PM IST
കോ​ത​മം​ഗ​ലം: റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​ഡ്ക്രോ​സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ജോ​സ​ഫ് (​ധ​ർ​മ​ഗി​രി) ആ​ശു​പ​ത്രി​യി​ൽ ര​ക്തം ദാ​നം ചെ​യ്തു. പി​ണ്ടി​മ​ന, പോ​ത്താ​നി​ക്കാ​ട്, നേ​ര്യ​മം​ഗ​ലം, കു​ട്ട​ന്പു​ഴ വി​ല്ലേ​ജ് യൂ​ണി​റ്റു​ക​ളി​ലെ റെ​ഡ്ക്രോ​സ് വോ​ള​ണ്ടി​യേ​ഴ്സാ​ണ് ര​ക്തം ദാ​നം ചെ​യ്ത​ത്.

വാ​ക്സി​നേ​ഷ​നെ​ത്തു​ട​ർ​ന്ന് ര​ക്ത​ദാ​ന​ത്തി​നു വേ​ണ്ട കാ​ല​താ​മ​സം ര​ക്ത ദൗ​ർ​ല​ഭ്യ​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്ന് മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് താ​ലൂ​ക്ക് ബ്രാ​ഞ്ച് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ റെ​ഡ്ക്രോ​സ് കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ട​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​യി പോ​ൾ ര​ക്ത​ദാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കി ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​ഡ്വ. രാ​ജേ​ഷ് രാ​ജ​ൻ, ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ അ​ഭ​യ, സെ​ക്ര​ട്ട​റി മാ​ത്യു ജോ​സ​ഫ്, ഡോ. ​ബേ​ബി, ലോ​റ​ൻ​സ് ഏ​ബ്ര​ഹാം, ബി​നോ​യി തോ​മ​സ്, ജോ​സ് പോ​ൾ, ഷൈ​ജ​ൻ ആ​ന്‍റ​ണി, എം.​എം. ബി​നോ​ജ്, പി.​വി. എ​ൽ​ദോ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.