കൂ​ത്താ​ട്ടു​കു​ളം ടൗ​ണി​ൽ ഓ​ട്ട​ത്തി​നി​ടെ ഒമ്നി വാനിന് തീ​പി​ടി​ച്ചു
Friday, September 17, 2021 7:37 AM IST
കൂ​ത്താ​ട്ടു​കു​ളം: ഓ​ട്ട​ത്തി​നി​ടെ കാ​റി​ന് തീ​പി​ടി​ച്ചു. കൂ​ത്താ​ട്ടു​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ​യാ​യിരുന്നു അ​പ​ക​ടം. അ​ശ്വ​തി ക​വ​ല​യി​ൽ നി​ന്നും എം​സി റോ​ഡി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഒ​മ്നി വാ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്ത് എ​ത്തി​യ​പ്പോ​ൾ പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി ഇ​റ​ങ്ങി.

മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽത​ന്നെ തീ ​സീ​റ്റു​ക​ളി​ലേ​ക്കും പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും സ​മീ​പ​ത്തു​ള്ള​വ​രു​ടെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വാ​ഹ​ന​ത്തി​ന് കൂ​ടു​ത​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കും മു​ന്പേ തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞു. കോ​ഴി​പ്പി​ള്ളി സ്വ​ദേ​ശി​യു​ടെ​യാ​ണ് വാ​ഹ​നം. അ​പ​ക​ട​സ​മ​യ​ത്ത് ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.