ഇ​ന്‍​ഫോ​പാ​ര്‍​ക്ക് കാ​മ്പ​സി​ല്‍ യാ​ത്ര​യ്ക്ക് മൈ ​ബൈ​ക്ക്
Friday, September 17, 2021 11:28 PM IST
കൊ​ച്ചി: ഇ​ന്‍​ഫോ​പാ​ര്‍​ക്ക് കാ​മ്പ​സി​ല്‍ ഐ​ടി ജീ​വ​ന​ക്കാ​ര്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും പ്ര​കൃ​തി സൗ​ഹൃ​ദ യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൈ ​ബൈ​ക്ക് സൈ​ക്കി​ള്‍ സേ​വ​നം തു​ട​ങ്ങി. ഒ​മ്പ​ത് ഇ​ട​ങ്ങ​ളി​ലാ​യാ​ണ് സ്റ്റേ​ഷ​നു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
കേ​ര​ള ഐ​ടി പാ​ര്‍​ക്ക് സി​ഇ​ഒ ജോ​ണ്‍ എം. ​തോ​മ​സും കൊ​ച്ചി മെ​ട്രോ ലി​മി​റ്റ​ഡ് എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്റ​യും ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ര്‍​ണ​മാ​യും മൊ​ബൈ​ല്‍ ആ​പ്പ് അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ബ്ലി​ക് സൈ​ക്കി​ള്‍ ഷെ​യ​റി​ഗ് സേ​വ​ന​മാ​ണ് മൈ ​ബൈ​ക്ക്.

വഴിതിരിച്ചുവിടും

കാ​ല​ടി: കാ​ല​ടി ശ്രീ​ശ​ങ്ക​ര പാ​ല​ത്തി​ലെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ നടത്തുതിനാൽ കാ​ല​ടി​യി​ൽ നി​ന്നു പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കാ​ല​ടി ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് മ​ല​യാ​റ്റൂ​ർ-​കോ​ട​നാ​ട് പാ​ലം വ​ഴി വ​ല്ലം ജം​ഗ്ഷ​നി​ലെ​ത്ത​ണം. പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്തുനി​ന്നും വ​രേ​ണ്ട കാ​ല​ടി ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ല്ലം ജം​ഗ്ഷ​നി​ൽ നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് മ​ല​യാ​റ്റൂ​ർ-​കോ​ട​നാ​ട് പാ​ലം വ​ഴി കാ​ല​ടി ജം​ഗ്ഷ​നി​ലെ​ത്തി യാ​ത്ര തു​ട​ര​ണം.