ഹോ​ട്ട​ലു​ട​മ​ക​ള്‍ ക​ള​ക്ട​റേ​റ്റ് ധ​ര്‍​ണ ന​ട​ത്തി
Wednesday, September 22, 2021 11:56 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മു​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ വ​രു​ന്ന ഹോ​ട്ട​ലു​ക​ൾ മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഹൈ​ബി ഈ​ഡ​ന്‍ എം​പി. കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ​എ​ച്ച്ആ​ര്‍​എ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ക​ള​ക്ട​റേ​റ്റ് ധ​ര്‍​ണ. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​സീ​സ്, സെ​ക്ര​ട്ട​റി ടി.​ജെ. മ​നോ​ഹ​ര​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​നി​ല്‍, ട്ര​ഷ​റ​ര്‍ വി.​എ. അ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.