പെ​രു​മ​ഴ, വെ​ള്ള​പ്പൊ​ക്കം
Saturday, October 16, 2021 11:37 PM IST
മൂ​വാ​റ്റു​പു​ഴ: ദി​വ​സ​ങ്ങ​ളാ​യി തോ​രാ​തെ പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​വും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക ഭീഷ​ണി​യി​ൽ. ന​ഗ​ര​ത്തി​ലെ അ​ര​മ​ന​പ​ടി, കീ​ച്ചേ​രി​പ്പ​ടി, മാ​ർ​ക്ക​റ്റ്, വെ​ള്ളൂ​ക്കു​ന്നം, വാ​ഴ​പ്പി​ള്ളി, ക​ടാ​തി എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ സ​ബൈ​ൻ ആ​ശു​പ​ത്രി​പ​ടി, പേ​ഴ​ക്കാ​പ്പി​ള്ളി, എ​സ് വ​ള​വ്, പെ​രു​മ​റ്റം, ആ​യ​വ​ന പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ന്ന​ലെ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി. റോ​ഡു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ൽ വ​ലി​യ ഗ​താ​ഗ​ത​കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
മ​ല​ങ്ക​ര ഡാ​മി​ന്‍റെ എ​ല്ലാ ഷ​ട്ട​റു​ക​ളും ഘ​ട്ടം​ഘ​ട്ട​മാ​യി 120 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​തോ​ടെ മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത് തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ന്‍റെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​യും താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തി​നി​ടെ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡി​ൽ മ​ണി​യം​തോ​ട് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ക​ണ്ടം കോ​ള​നി​യി​ലെ ആ​റ് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. മ​ഴ ശ​ക്ത​മാ​കു​ക​യും ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നാ​ൽ ഇ​വി​ടു​ത്തെ 30ഓ​ളം വീ​ടു​ക​ളും വെ​ള്ള​ത്തി​ലാ​കും.
രാ​വി​ലെ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ണി​യം​തോ​ട് ക​ര ക​വി​ഞ്ഞ് ഒ​ഴു​കി​യ​ത്. ഇ​തോ​ടെ മൂ​ന്നു​ക​ണ്ടം കോ​ള​നി​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ലു​ള്ള​വ​രെ ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി ലോ​രാ​റ്റൊ ആ​ശ്ര​മ​ത്തി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്ന് വാ​ർ​ഡം​ഗം മീ​ര കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ആ​വോ​ലി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ മൂ​ന്ന് വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ശ​ശി പ​റ​ഞ്ഞു. മ​തി​ലി​ടി​ഞ്ഞ് വീ​ണാ​ണ് വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.