50 ലോ​ഫ്‌​ളോ​ര്‍ ബ​സു​ക​ള്‍ ക​ട്ട​പ്പു​റ​ത്ത്
Monday, November 22, 2021 12:19 AM IST
സ്വ​ന്തം ലേ​ഖി​ക

കൊ​ച്ചി: ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ല്‍ തേ​വ​ര കെ​യു​ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ 50 ലോ ​ഫ്‌​ളോ​ര്‍ ബ​സു​ക​ള്‍ ക​ട്ട​പ്പു​റ​ത്ത്. ജ​ന​റോം പ​ദ്ധ​തി വ​ഴി കൊ​ച്ചി ന​ഗ​ര​ത്തി​നു ല​ഭി​ച്ച ബ​സു​ക​ളാ​ണ് ന​ശി​ക്കു​ന്ന​ത്. ലോ​ക് ഡൗ​ണി​നു​മു​മ്പ് 150 ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ പ​റ​വൂ​ര്‍, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി. നി​ല​വി​ല്‍ 22 ജീ​വ​ന​ക്കാ​രാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. 30 വ​ണ്ടി​ക​ള്‍ ഓ​ടു​ന്നി​ല്ല. ആ​വ​ശ്യ​ത്തി​ന് ക​ണ്ട​ക്ട​ര്‍​മാ​രും ഡ്രൈ​വ​ര്‍​മാ​രും ഇ​ല്ലാ​ത്ത​താ​ണ് ലോ ​ഫ്‌​ളോ​ര്‍ ബ​സു​ക​ള്‍ ഓ​ടാ​ത്ത​തി​നു കാ​ര​ണ​മെ​ന്നാ​ണ് കെ​യു​ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

30 ബ​സു​ക​ളി​ല്‍ 19 എ​ണ്ണം സി​റ്റി സ​ര്‍​വീ​സു​ക​ള്‍ ആ​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ ദീ​ര്‍​ഘ​ദൂ​ര ബ​സ് സ​ര്‍​വീ​സു​ക​ളാ​ണ്. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ ബ​സു​ക​ള്‍ ഓ​ടി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍. ഒ​ക്ടോ​ബ​ര്‍ 13നാ​ണ് ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം മാ​റ്റം ന​ട​ന്ന​ത്. അ​തു​വ​രെ സി​റ്റി സ​ര്‍​വീ​സി​ല്‍ എ​റ​ണാ​കു​ള​ത്തു നി​ന്ന് എ​യ​ര്‍​ഫോ​ര്‍​ട്ട്‌, ഫോ​ര്‍​ട്ടു​കൊ​ച്ചി, മൂ​ന്നാ​ര്‍, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കൊ​ക്കെ ലോ ​ഫ്‌​ളോ​ര്‍ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​താ​ണ്.

ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളി​ല്‍ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഒ​മ്പ​തു സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മാ​ണ് എ​റ​ണാ​കു​ളം ഡി​പ്പോ​യി​ല്‍ നി​ന്ന് ഇ​പ്പോ​ഴു​ള്ള​ത്. മ​ല​പ്പു​റം പാ​ല​ക്കാ​ട് ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രു​ന്ന​തും നി​ല​ച്ചു.

എ​സി ബ​സു​ക​ള്‍ ഓ​ടി​ക്ക​ണ​മെ​ങ്കി​ല്‍ വോ​ള്‍​വോ ട്രെ​യി​നിം​ഗ് ക​ഴി​ഞ്ഞ​വ​ര്‍ വേ​ണം. അ​തി​നാ​ല്‍ ത​ന്നെ പ​റ​വൂ​രി​ലേ​ക്ക് സ്ഥ​ലം മാ​റ്റം ല​ഭി​ച്ച​വ​രെ തി​രി​കെ വി​ളി​പ്പി​ച്ചാ​ണ് നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ലോ​ക്ഡൗ​ണി​നു മു​മ്പു​വ​രെ 55 സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. 2020 ഡി​സം​ബ​റോ​ടെ സ​ര്‍​വീ​സു​ക​ള്‍ പു​ന​സ്ഥാ​പി​ച്ചെ​ങ്കി​ലും അ​ത് പൂ​ര്‍​ണ​തോ​തി​ല്‍ ആ​യി​രു​ന്നി​ല്ല. പി​ന്നെ ഘ​ട്ടം​ഘ​ട്ട​മാ​യി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം സ​ര്‍​വീ​സു​ക​ള്‍ മു​ട​ക്കി.