അ​റ്റ്‌​ലാ​ന്‍റി​സ് മേ​ല്‍​പ്പാ​ലം: വി​ജ്ഞാ​പ​ന​മാ​യി
Saturday, November 27, 2021 11:41 PM IST
കൊ​ച്ചി: അ​റ്റ്‌​ലാ​ന്‍റി​സ് റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ പ​ദ്ധ​തി​ക്കാ​യി ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ എ​റ​ണാ​കു​ളം, എ​ളം​കു​ളം വി​ല്ലേ​ജു​ക​ളി​ലെ വി​വി​ധ സ​ര്‍​വേ ന​മ്പ​റു​ക​ളി​ലു​ള്ള 0.0599 ഹെ​ക്ട​ര്‍ ഭൂ​മി പൊ​ന്നും​വി​ല നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി പ്രാ​ഥ​മി​ക വി​ജ്ഞാ​പ​ന​മാ​യി. കി​ഫ്ബി എ​ല്‍​എ സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്കാ​ണ് ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ ചു​മ​ത​ല. ഭൂ​രേ​ഖ​ക​ള്‍ സം​ബ​ന്ധി​ച്ചും ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ചും ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ല്‍ 15 ദി​വ​സ​ത്തി​ന​കം രേ​ഖാ​മൂ​ല​മു​ള്ള പ്ര​സ്താ​വ​ന പൊ​ന്നും​വി​ല ഓ​ഫീ​സ​റാ​യ സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (എ​ല്‍​എ) കി​ഫ്ബി മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


പ​ദ്ധ​തി​യു​ടെ സാ​മൂ​ഹ്യ പ്ര​ത്യാ​ഘാ​ത വി​ല​യി​രു​ത്ത​ല്‍ പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ന്റെ പൂ​ര്‍​ണ രൂ​പം https://ernakulam.nic.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.