ക​ണ്ണ​ൻ​കു​ള​ങ്ങ​ര-​ പാ​വം​കു​ള​ങ്ങ​ര റോ​ഡ് പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി
Tuesday, January 25, 2022 12:30 AM IST
തൃ​പ്പൂ​ണി​ത്തു​റ: റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് നി​ര​ത്ത് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി പ്ര​കാ​രം ക​ണ്ണ​ൻ​കു​ള​ങ്ങ​ര-പാ​വം കു​ള​ങ്ങ​ര റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃത്തികൾ തുടങ്ങി.

1.32 രൂ​പയാണ് ​റോ​ഡി​ന്‍റെ ടാ​റിംഗിനായി അനുവദിച്ചിട്ടുള്ളത്. ഇതുമൂലം ഈ ​വ​ഴി​യു​ള്ള ഗ​താ​ഗ​തം തിരിച്ചുവിട്ടതായി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ര​മാ സ​ന്തോ​ഷ് അ​റി​യി​ച്ചു.

സു​കു​മാ​ര്‍ അ​ഴീക്കോ​ട്
അ​നു​സ്മ​ര​ണം

കൊ​ച്ചി: കേ​ര​ള ഗ്രാ​മ​സ്വ​രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡോ. ​സു​കു​മാ​ര്‍ അ​ഴീക്കോ​ട് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​എ​ന്‍. ഗി​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​ഡി. മ​ജീ​ന്ദ്ര​ന്‍, സു​രേ​ഷ് വ​ര്‍​മ, സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ന്‍, വി​ള​യോ​ടി വേ​ണു​ഗോ​പാ​ല്‍, പു​രു​ഷ​ന്‍ ഏ​ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.