നെടുചിറ നാശത്തിന്‍റെ വക്കിൽ ; സംരക്ഷിക്കണമെന്ന് ആവശ്യമുയരുന്നു
Friday, January 28, 2022 12:01 AM IST
കോ​ല​ഞ്ചേ​രി: മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന നെ​ടുചി​റ നാ​ശ​ത്തി​ന്‍റെ വ​ക്കിൽ. ഒരു കാലത്ത് മികച്ച ജലസ്രോതസായിരുന്ന ഈ ചിറ ഇന്നു
മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗൂന്യമായ നിലയിലാണ്. സൗ​ത്ത് മ​ഴു​വ​ന്നൂ​രി​ലു​ള്ള ഒ​രേ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള നെ​ടുചി​റ​യാ​ണ് പ​രി​പാ​ല​ന​മി​ല്ലാ​ത്ത​തി​നാ​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന​ത്.

മ​ര​ണാ​സ​ന്ന​മാ​യി കി​ട​ക്കു​ന്ന ഈ ​ചി​റ​യെ സം​ര​ക്ഷ​ിക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​കളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും അ​ത് നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് ഇ​തുവ​രെ ക​ഴി​ഞ്ഞി​ട്ടില്ല. നി​ല​വി​ൽ വി​വി​ധ മാ​ലി​ന്യങ്ങൾ ഉപേക്ഷിക്കാ നുള്ള സ്ഥലമായി സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ഇ​ത് ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ്.

ചി​റ​യ്ക്ക് സം​ര​ക്ഷ​ണ​ഭി​ത്തി​കെ​ട്ടി ചു​റ്റും ന​ട​പ്പാ​ത​ക​ൾ തീ​ർ​ത്തും പു​ല്ലും പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്ത് വൃ​ത്തി​യാ​ക്കി മി​ക​ച്ച ജ​ല സ്രോ​ത​സിന്‍റെ ഉ​റ​വി​ട​മാ​യ നെ​ടുചി​റ​യെ സം​ര​ക്ഷി​ച്ച് കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.​

ഇ​ത് ന​ട​പ്പാ​ക്കി​യാ​ൽ നീ​ന്ത​ൽ പ​ഠ​ന​ത്തി​നും വേ​ന​ൽ​ക്കാ​ല​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നും ചി​റ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും.