പാ​ട​ശേ​ഖ​രം നി​ക​ത്തു​ന്ന​ത് ത​ട​ഞ്ഞു
Saturday, January 29, 2022 12:44 AM IST
വാ​ഴ​ക്കു​ളം: പാ​ട​ശേ​ഖ​രം മ​ണ്ണി​ട്ടു നി​ക​ത്തുന്ന​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കും​മ​ല പാ​ട​ശേ​ഖ​രം മ​ണ്ണി​ട്ടു നി​ക​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ത​ട​ഞ്ഞ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ണ്ണ​ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​ത​റി​ഞ്ഞ് സി​പി​എം മ​ഞ്ഞ​ള്ളൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​കെ. മ​ധു, പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഴ​ക്കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മ​ണ്ണ​ടി​ക്കാ​നെ​ത്തി​യ വാ​ഹ​ന​ങ്ങ​ളെ മ​ട​ക്കി​അ​യ​ച്ചു. എ​ന്നാ​ൽ നി​ലം നി​യ​മ​പ​ര​മാ​യി പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തി രൂ​പ​മാ​റ്റ​ത്തി​ന് അ​നു​മ​തി നേ​ടി​യി​രു​ന്ന​താ​യാ​ണ് സ്ഥ​ല​മു​ട​മ​യു​ടെ വാ​ദം. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലി​നെ​തി​രേ അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി​യ​താ​യും സ്ഥ​ല​മു​ട​മ അ​റി​യി​ച്ചു.