ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ക​യാ​ക്കിം​ഗ് തുടങ്ങി
Friday, May 6, 2022 12:22 AM IST
വൈ​പ്പി​ൻ: സാ​ഹ​സി​ക കാ​യി​ക വി​നോ​ദ​ങ്ങ​ളി​ൽ പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ൾ ര​ചി​ക്കാ​ൻ ഞാ​റ​ക്ക​ലെ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ക​യാ​ക്കിം​ഗി​നും സൗ​ക​ര്യം ഒ​രു​ങ്ങി. ഞാ​റ​ക്ക​ൽ ജയ്ഹി​ന്ദ് മൈ​താ​നി​ക്ക് പ​ടി​ഞ്ഞാ​റു​ള്ള സെ​ന്‍റ​റി​നു അ​ഭി​മു​ഖ​മാ​യു​ള്ള കാ​യ​ലി​ലാ​ണ് ക​യാ​ക്കിം​ഗ് പ്രാ​ക്ടീ​സി​നു സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഒൗ​പ​ചാ​രി​ക​ ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ രാ​വി​ലെ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു നി​ർ​വഹി​ച്ചു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം കാ​യ​ലി​ൽ ക​യാ​ക്കിം​ഗും ന​ട​ത്തി. ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്‍റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഹാ​രി റാ​ഫേ​ൽ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള അഡ്വഞ്ച​ർ ടൂ​റി​സം പ്രൊ​മോ​ഷ​ൻ സൊ​സൈ​റ്റി സി​ഇ​ഒ ബി​നു​ കു​ര്യാ​ക്കോ​സ് മു​ഖ്യാതി​ഥി​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ടി. ഫ്രാ​ൻ​സി​സ്, ക​യാ​ക്കിം​ഗ് എ​ക്പ​ർ​ട്ട് ഫാ. ​റെ​ക്സ് ജോ​സ​ഫ്, ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്‍റ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​നി​ൽ പ്ലാ​വി​യ​ൻ​സ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ രാ​ജു ചെ​മ്മാ​യ​ത്ത്, എ.​എ.​ റ​ഫീ​ക്, സു​നി​ൽ ച​ക്കാ​ല​ക്ക​ൽ, യേ​ശു​ദാ​സ് അ​റ​ക്ക​ൽ, ദീ​പ​ക് ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.