ശു​ചീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ
Monday, May 16, 2022 12:36 AM IST
ആ​ലു​വ: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന് ആ​ലു​വ മ​ർ​ച്ചന്‍റ്സ് അ​സോ​സി​യേ​ഷ​ൻ.​
ആ​ലു​വ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​മാ​യി ഇ​ന്ന​ലെ പെ​യ്ത മ​ഴ​യി​ൽ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട്ട​ങ്ങ​ളാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക് സം​ഭ​വി​ച്ച​ത്.​ പ​തി​വാ​യി ഈ ​പ്ര​ദേ​ശ​ത്ത് ഇ​ത് സം​ഭ​വി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തും അ​ടി​യ​ന്തി​ര​മാ​യി പൊ​തു കാ​ന​ക​ൾ അ​ട​ക്കം ശു​ചീ​ക​രി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.