ജോ​ബ് ഫെ​യ​ര്‍ അ​ങ്ക​മാ​ലി​യി​ല്‍ 21ന്
Thursday, May 19, 2022 12:34 AM IST
കൊ​ച്ചി: ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, ഏ​വി​യേ​ഷ​ന്‍ രം​ഗ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ഷെ​ഫീ​ല്‍​ഡ് 21ന് ​അ​ങ്ക​മാ​ലി​യി​ല്‍ ജോ​ബ് ഫെ​യ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കും പ​രി​ച​യ​സ​മ്പ​ന്ന​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ രാ​വി​ലെ 9.30ന് ​റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ ജോ​ബി ഫെ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​അ​വ​സാ​നി​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​നി​ര​ക്കി​ല്‍ www.cheffield.in എ​ന്ന സൈ​റ്റി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. വി​ല്‍​സ​ന്‍ പൈ​ലി അ​റി​യി​ച്ചു.

പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണ മ​ത്സ​രം 21ന്

കൊ​ച്ചി:​ തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സ​മ്മ​തി​ദാ​ന അ​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണ മ​ത്സ​രം ന​ട​ത്തു​ന്നു. സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്‌​സ് എ​ജ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ഇ​ല​ക്ട​റ​ല്‍ പാ​ര്‍​ട്ടി​സി​പ്പേ​ഷ​ന്‍ (സ്വീ​പ്) ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും സം​യു​ക്ത​മാ​യാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.
21ന് ​രാ​വി​ലെ 11 മു​ത​ല്‍ കാ​ക്ക​നാ​ട് സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ലെ സ്പാ​ര്‍​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള മ​ത്സ​ര​ത്തി​ല്‍ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മാ​ണ് സ​മ്മാ​നം. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മോ​ദ​ന പ​ത്രം ല​ഭി​ക്കും.
പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍ http:// tiny.cc/
poster ekm2022 എ​ന്ന ലി​ങ്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.