പ്രതിഷേധിച്ചു
Sunday, May 22, 2022 12:18 AM IST
വൈ​പ്പി​ൻ : ഫി​റ്റ്ന​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ റോ -റോ ജ​ങ്കാ​ർ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ക​ൾ ന​ട​ത്തി സ​ർ​വീസി​നി​റ​ക്കു​മെ​ന്ന കൊ​ച്ചി കോ​ർ​പറേ​ഷ​ന്‍റെ വാ​ഗ്ദാ​നം ജ​ല​രേ​ഖ​യാ​യി.
ഇ​തേ തു​ട​ർ​ന്ന് ജ​ങ്കാ​ർ ജെ​ട്ടി​ക​ളി​ലെ കൗ​ണ്ട് ഡൗ​ണ്‍ ബോ​ർ​ഡി​ൽ ത​ർ​ട്ടി പ്ല​സ് എ​ഴു​തി വൈ​പ്പി​ൻ- ഫോ​ർ​ട്ട്കൊ​ച്ചി ഫെ​റി പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​ഷേ​ധം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ച​മ്മി​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ജെ​യിം​സ് ത​റ​മ്മേ​ൽ, ജൂ​ഡ് തോ​മ​സ്, കെ.​എ​ക്സ് ആ​ന്‍റ​ണി എ​ന്നി​വ​ർ സം​സാ​സ​രി​ച്ചു.