മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ചു​റ്റി​ന​ട​ന്ന മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Sunday, May 22, 2022 12:28 AM IST
കോ​ത​മം​ഗ​ലം: മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. മാ​തി​ര​പ്പി​ള്ളി മൂ​ലേ​ച്ചാ​ൽ സ​ച്ചി​ൻ സി​ബി (22), ഇ​ര​മ​ല്ലൂ​ർ നെ​ല്ലി​ക്കു​ഴി കു​ഴി​വേ​ലി​പ്പാ​ട​ത്ത് രാ​കേ​ഷ് (21), പ​തി​നേ​ഴു​കാ​ര​ൻ എ​ന്നി​വ​രാ​ണ് കോ​ത​മം​ഗ​ല​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വ്യാ​ജ ന​ന്പ​ർ പ്ലേ​റ്റു​മാ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചു കൊ​ണ്ടി​രു​ന്ന​ത്.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വാ​ഹ​നം നെ​ല്ലി​ക്കു​ഴി​യി​ൽ​നി​ന്നു മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി. എ​സ്എ​ച്ച്ഒ അ​നീ​ഷ് ജോ​യി, എ​സ്ഐ​മാ​രാ​യ റ​ജി, മാ​ഹി​ൻ സ​ലിം, ഷാ​ജി കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.