ഗാ​ട്ടാ ഗു​സ്തി മ​ത്സ​രം
Monday, May 23, 2022 12:08 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി: സം​സ്ഥാ​ന ഗാ​ട്ടാ ഗു​സ്തി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 11-ാമ​ത് സം​സ്ഥാ​ന ഗാ​ട്ടാ ഗു​സ്തി മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഫോ​ർ​ട്ടു​കൊ​ച്ചി പ​ള്ള​ത്ത് രാ​മ​ൻ മൈ​താ​നി​യി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഗോ​ദ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പ​രി​ശീ​ല​ക​നു​മാ​യ ടി.​ജെ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ള​രി ഗു​രു​ക്ക​ളാ​യ അ​ശ്വി​നി​കു​മാ​ർ, മെ​റീ​ന, പ​രി​ശീ​ല​ക​ൻ എം.​എം. സ​ലീം, ഗു​സ്തി താ​ര​ങ്ങ​ളാ​യ സ​ര​യൂ ജ​യ​ൻ, അ​ന​ഘ, എം.​എ​ച്ച്. അ​ഷ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വെ​റ്റ​റ​ൻ​സ് വി​ഭാ​ഗ​ത്തി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.