ബ​സ് ഷെ​ൽ​ട്ട​റു​ക​ൾ ഇ​ല്ല; രാ​ജ​ന​ഗ​രി​യി​ൽ ജ​നം പെ​രു​വ​ഴി​യി​ൽ
Monday, June 20, 2022 12:28 AM IST
തൃ​പ്പൂ​ണി​ത്തു​റ: മെ​ട്രോ നി​ർ​മാ​ണം രാ​ജ​ന​ഗ​രി​യി​ൽ അ​തി​വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് വെ​യി​ലും മ​ഴ​യു​മേ​ൽ​ക്കാ​തെ നി​ൽ​ക്കാ​നു​ള്ള ബ​സ് ഷെ​ൽ​ട്ട​റു​ക​ൾ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ അ​പൂ​ർ​വ വ​സ്തു​വാ​യി മാ​റു​ന്നു. ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് സ്റ്റോ​പ്പി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഇ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. അ​തേ ക​ണ​ക്കി​ൽ​പ്പെ​ടാ​ൻ ഇ​പ്പോ​ൾ വ​ട​ക്കേ​ക്കോ​ട്ട ബ​സ് സ്റ്റോ​പ്പും എ​ത്തി​യി​രി​ക്കു​ക​യാ​ണ്.
വ​ട​ക്കേ​ക്കോ​ട്ട​യി​ലെ തൃ​പ്പൂ​ണി​ത്തു​റ ഭാ​ഗ​ത്തേ​യ്ക്കു​ള്ള ബ​സ് സ്റ്റോ​പ്പി​ലാ​ണ് ഷെ​ൽ​ട്ട​ർ ഇ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. മെ​ട്രോ​യ്ക്കു വേ​ണ്ടി റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു​നീ​ക്ക​പ്പെ​ട്ട ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം മെ​ട്രോ നി​ർ​മാ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞി​ട്ടും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.
ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ മ​ഴ​യും വെ​യി​ലു​മേ​റ്റ് നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണി​വി​ടെ. അ​തേ സ​മ​യം ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ബ​സ് യാ​ത്ര​യ്ക്കെ​ത്തു​ന്ന കി​ഴ​ക്കേ​ക്കോ​ട്ട ബ​സ് സ്റ്റോ​പ്പി​ൽ ഉ​ള്ള​താ​വ​ട്ടെ പേ​രി​നൊ​രു ബ​സ് ഷെ​ൽ​ട്ട​ർ മാ​ത്ര​മാ​ണ്. 10 ആ​ളു​ക​ൾ​ക്ക് തി​ക​ച്ച് നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത വ​ലി​പ്പ​ത്തി​ലാ​ണ് ഇ​വി​ടെ കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
അ​തു കൊ​ണ്ട് ത​ന്നെ ബ​സ് യാ​ത്ര​യ്ക്കെ​ത്തു​ന്ന​വ​ർ ഈ ​ഷെ​ൽ​ട്ട​റി​ൽ ക​യ​റി നി​ൽ​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​ര​റ്റം മു​ത​ൽ മ​റ്റേ​യ​റ്റം വ​രെ ആ​ളു​ക​ൾ ഫു​ട്പാ​ത്തി​ലാ​ണ് നി​ൽ​പ്പ്. ഷെ​ൽ​ട്ട​റി​നു​ള്ളി​ലെ ക​സേ​ര​യി​ൽ ഒ​ന്നോ ര​ണ്ടോ ആ​ളു​ക​ൾ മൊ​ബൈ​ൽ നോ​ക്കി​യി​രി​പ്പു​ണ്ടാ​കും. ഇ​താ​ണ് ഇ​വി​ടു​ത്തെ കാ​ഴ്ച.
കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ ത​ന്നെ വൈ​ക്കം റോ​ഡ് ബ​സ് സ്റ്റോ​പ്പി​ലും കാ​ത്തി​രി​പ്പ് കേ​ന്ദ്രം നോ​ക്ക് കു​ത്തി​യാ​ണ്. ഇ​തി​നു​ള്ളി​ൽ സൈ​ക്കി​ളും സ്ക്കൂ​ട്ട​റു​ക​ളു​മാ​കും എ​പ്പോ​ഴും. ബ​സു​ക​ൾ കി​ഴ​ക്കേ​ക്കോ​ട്ട ക​വ​ല ക​ഴി​യു​മ്പോ​ൾ ത​ന്നെ നി​ർ​ത്തു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​രും ഫു​ട്പാ​ത്തി​ന്‍റെ ഒ​ര​റ്റം മു​ത​ൽ നി​ര​ന്ന് നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​വി​ടെ​യു​മു​ള്ള​ത്.