യോഗ ദിനാഘോഷം
Monday, June 20, 2022 12:28 AM IST
മുളവുകാട്: അന്തര്‍ദേശീയ യോഗദിനാഘോഷത്തിന്‍റെ ഭാഗമായി സെന്‍റ് മേരീസ് സ്‌കൂളിന്‍റെയും സെന്‍റ് ജോസഫ്‌സ് സ്‌കൂളിന്‍റെയും നേതൃത്വത്തില്‍ ഇന്ന് യോഗ ദിനാഘോഷം സംഘടിപ്പിക്കുന്നു. രാവിലെ 10ന് പൊന്നാരിമംഗലം പരിഷ് ഹാളില്‍ മുളവുകാട് പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. അക്ബര്‍ ഉദ്ഘാടനം ചെയ്യും.
അസിസ്റ്റന്‍റ് മാനേജര്‍ ഫാ. റോക്കി ജോസ്‌ലിന്‍ അധ്യക്ഷത വഹിക്കും. മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോസ് മാര്‍ട്ടിന്‍, ജില്ലാ പഞ്ചായത്ത് അംഗം എല്‍സി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിവേക് ഹരിദാസ്, മുളവുകാട് ബാങ്ക് പ്രസിഡന്‍റ് ലിയോ പോള്‍, മെമ്പര്‍മാരായ ലക്‌സി ഫ്രാന്‍സിസ്, ബെല്ലു മെന്‍ഡസ്, യോഗാചാര്യന്‍ ആന്‍സണ്‍ ആന്‍റണി, പിടിഎ പ്രസിഡന്‍റുമാരായ ബിജി ഷേര്‍സണ്‍, ഷെയ്‌സണ്‍ ആല്‍ബര്‍ട്ട്, ജോസഫ് സുജിത്, ജൂഡ് സി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.