ഖാ​ലി​ദി​ന്‍റെ നി​റ​ചി​രി ഇ​നി ഓ​ർ​മ
Saturday, June 25, 2022 12:35 AM IST
പ​ള്ളു​രു​ത്തി : നി​റ​ചി​രി​യോ​ടെ ന​മു​ക്ക് മു​ന്നി​ലെ​ത്തു​ന്ന ക​ലാ​കാ​ര​ൻ കൊ​ച്ചി​ൻ നാ​ഗേ​ഷ് എ​ന്ന വി.​പി. ഖാ​ലി​ദ് ഇ​നി ഓ​ർ​മ. സൈ​ക്കി​ൾ യ​ജ്ഞ​ക്കാ​ര​ൻ, റെ​ക്കോ​ർ​ഡ് ഡാ​ൻ​സ​ർ, മ​ജീ​ഷ്യ​ൻ, നാ​ട​ക ന​ട​ൻ, മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് , സീ​രി​യ​ൽ താ​രം, സി​നി​മാ​താ​രം തു​ട​ങ്ങി ഒ​ട്ടേ​റെ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഖാ​ലി​ദ്. ജീ​വി​ത​ത്തി​ന്‍റെ പ്രാ​രാ​ബ്ധം മൂ​ലം ഖാ​ലി​ദ് ചെ​യ്യാ​ത്ത ജോ​ലി​ക​ൾ കു​റ​വാ​ണ്. റെ​ക്കോ​ർ​ഡ്‌ ഡാ​ൻ​സ് ന​ട​ക്കു​മ്പോ​ൾ കാ​ണി​ക​ളെ ചി​രി​പ്പി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് കൊ​ച്ചി​ൻ നാ​ഗേ​ഷാ​യി പി​ന്നീ​ട് അ​റി​യ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്.
ഒ​റ്റ​പ്പാ​ലം മാ​ധ​വ​ന്‍റെ 'വി​ധി മു​മ്പേ നി​ഴ​ൽ മു​മ്പേ' എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ രം​ഗ​ത്തേ​ക്കു ഖാ​ലി​ദ് എ​ത്തി​യ​ത്, പി​ന്നീ​ട് കൊ​ച്ചി​ൻ സ​നാ​ത​ന ,ആ​ല​പ്പി തി​യേ​റ്റ​ഴ്സ് ,ആ​ലു​വ യ​വ​നി​ക ,ആ​ലു​വ കൈ​ര​ളി എ​ന്നീ നാ​ട​ക സ​മി​തി​ക​ൾ​ക്കൊ​പ്പം ദീ​ർ​ഘ​നാ​ൾ പ്ര​വ​ർ​ത്തി​ച്ചു.
അ​ടി​മ​ക​ൾ അ​ട​ക്ക​മു​ള്ള സി​നി​മ​ക​ളി​ൽ ചെ​റു​താ​യി മു​ഖം കാ​ണി​ച്ചു​വെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. പി​ന്നീ​ട് മ​റി​മാ​യം എ​ന്ന സീ​രി​യ​ലി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്ത് ഖാ​ലി​ദ് വ​ലി​യ ശ്ര​ദ്ധ നേ​ടി. തു​ട​ർ​ന്ന് സീ​രി​യ​ലു​ക​ളി​ലും സി​നി​മ​ക​ളി​ലും അ​വ​സ​ര​ങ്ങ​ൾ തേ​ടി​യെ​ത്തി. ഖാ​ലി​ദി​ന്‍റെ മ​ക്ക​ളും സി​നി​മാ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്. ബി​ഗ് ബി ​അ​ട​ക്ക​മു​ള്ള ഹി​റ്റ് സി​നി​മ​ക​ളി​ലൂ​ടെ ഛായ​ഗ്ര​ഹ​ണ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ ഷൈ​ജു ഖാ​ലി​ദ് , ഛായ​ഗ്ര​ഹ​ണ മേ​ഖ​ല​യി​ൽ ക​ഴി​യു​ന്ന ജിം​ഷി ഖാ​ലി​ദ്, സി​നി​മാ സം​വി​ധാ​യ​ക​ൻ റ​ഹ്മാ​ൻ ഖാ​ലി​ദ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. കാ​മ​റ​മാ​നാ​യി​രു​ന്ന മൂ​ത്ത മ​ക​ൻ ഷാ​ജി ഖാ​ലി​ദ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ര​ണ​പെ​ട്ടി​രു​ന്നു. ന​ല്ലൊ​രു ഗാ​യ​ക​ൻ കൂ​ടി​യാ​യ ഖാ​ലി​ദ് അ​ടു​ത്തി​ടെ വ​രെ ഗാ​ന​മേ​ള വേ​ദി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.