ദുരിതപർവം അതിജീവിച്ചു അ​ജി​ത നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി
Sunday, June 26, 2022 12:41 AM IST
വൈ​പ്പി​ൻ: മ​നു​ഷ്യ​ക്ക​ട​ത്തി​ൽ​പ്പെ​ട്ട് കു​വൈ​റ്റി​ലെ​ത്തി അ​വി​ടെ ജോ​ലി​നോ​ക്കി​യി​രു​ന്ന വീ​ട്ടി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലെ​ന്നോ​ണം ക​ഴി​ഞ്ഞി​രു​ന്ന എ​റ​ണാ​കു​ളം ചെ​റാ​യി സ്വ​ദേ​ശി​നി അ​ജി​ത നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. സം​ഭ​വം വി​വാ​ദ​മാ​കു​ക​യും എം​ബ​സി അ​ധി​കൃ​ത​രും നോ​ർ​ക്ക അ​ധി​കൃ​ത​രും ഇ​ട​പെ​ടു​മെ​ന്ന് ഉ​റ​പ്പാ​കു​ക​യും ചെ​യ്ത​തോ​ടെ അ​ജി​ത​യെ ഏ​ജ​ന്‍റ് യാ​തൊ​രു ഉ​പാ​ധി​ക​ളു​മി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് ക​യ​റ്റി​യ​യ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഭ​ർ​ത്താ​വ് ലി​നീ​ഷ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​ജി​ത നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി വീ​ട്ടി​ലെ​ത്തി​യ​ത്. കു​വൈ​റ്റി​ൽ അ​നു​ഭ​വി​ച്ച വി​ഷ​മ​ത​ക​ളും തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ ആ​ശ്വാ​സ​വും ആ​ഹ്ളാ​ദ​വും അ​ട​ക്കാ​നാ​കാ​തെ ത​ന്‍റെ പ​ത്തു​വ​യ​സു​കാ​ര​നാ​യ ഏ​ക​മ​ക​ൻ ആ​ദി​ത്യ​നെ കെ​ട്ടി​പ്പി​ടി​ച്ച് അ​ജി​ത വാ​വി​ട്ടു​ക​ര​ഞ്ഞു. കു​ട്ടി​ക​ളെ നോ​ക്കു​ന്ന ജോ​ലി​ക്ക് പ്ര​തി​മാ​സം 30,000 രൂ​പ ശ​ന്പ​ളം വാ​ഗ്ദാ​നം ചെ​യ്ത് വി​സ​യും വി​മാ​ന​ടി​ക്ക​റ്റു​മെ​ല്ലാം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യാ​ണ് നി​ർ​ധ​ന​യാ​യ അ​ജി​ത​യെ ഏ​ജ​ന്‍റ് കു​വൈ​റ്റി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

ഏ​പ്രി​ൽ 14നു ​നാ​ട്ടി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട അ​ജി​ത ഒ​രാ​ഴ്ച​യോ​ളം ഏ​ജ​ന്‍റി​ന്‍റെ വ​നി​താ സു​ഹൃ​ത്തി​ന്‍റെ കൂ​ടെ​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഒ​രു അ​റ​ബി​യു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കാ​യി ആ​ക്കി​യ​ത്. അ​വി​ടെ 25 ദി​വ​സ​ത്തോ​ളം പി​ന്നി​ട്ട​പ്പോ​ഴാ​ണ് പീ​ഢ​നം തു​ട​ങ്ങി​യ​തെ​ന്ന് അ​ജി​ത പ​റ​യു​ന്നു. ഉ​റ​ങ്ങാ​ൻ സ​മ്മ​തി​ക്കാ​തെ തു​ട​ർ​ച്ച​യാ​യി ജോ​ലി​ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പീ​ഢ​നം. പ​രാ​തി പ​റ​യു​ന്പോ​ഴും ശ​ന്പ​ളം ചോ​ദി​ക്കു​ന്പോ​ഴും വീ​ട്ടു​കാ​ർ മ​ർ​ദി​ച്ചു. വീ​ട്ടി​ലെ വി​കൃ​തി​ക​ളാ​യ കു​ട്ടി​ക​ൾ ക​ത്തി​കൊ​ണ്ട് കു​ത്തി. അ​സു​ഖം പി​ടി​പെ​ട്ട​പ്പോ​ൾ ചി​കി​ത്സ​പോ​ലും ന​ൽ​കി​യി​ല്ല.

തി​രി​കെ നാ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് ഏ​ജ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​റ​ബി​ക്ക് 2.5 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ഹൈ​ബി ഈ​ഡ​ൻ എം​പി വ​ഴി ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ എം​ബ​സി ന​ട​പ​ടി​ക​ൾ​ക്ക് മു​തി​ർ​ന്ന​പ്പോ​ഴാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തെ​ത​ന്നെ അ​ജി​ത​യ്ക്ക് നാ​ട്ടി​ലെ​ത്താ​നാ​യ​ത്.