ഡ്ര​യർ, ക​റിപൗ​ഡ​ർ യൂ​ണി​റ്റ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, June 29, 2022 12:26 AM IST
വാ​ഴ​ക്കു​ളം: ക​പ്പ, ച​ക്ക, ജാ​തി​ക്ക, കൊ​ക്കോ മു​ത​ലാ​യ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ​ക്കി മൂ​ല്യ​വ​ർ​ധ​ന ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ഡ്ര​യ​റു​ക​ൾ, ക​റി പൗ​ഡ​ർ യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി​യ​വയ്ക്കായി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ർ​ഷ​ക​ർ, ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, സൊ​സൈ​റ്റി​ക​ൾ, ജെഎ​ൽ​ജി തു​ട​ങ്ങി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 30 മു​ത​ൽ 50 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി ല​ഭ്യ​മാ​ണ്. സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ വ​ഴി​യാ​ണ് സ​ബ്സി​ഡി ല​ഭ്യ​മാ​ക്കു​ന്ന​ത്. അ​ഗ്രി​ക​ൾ​ച്ച​ർ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫ​ണ്ട് പ​ദ്ധ​തി വ​ഴി ബാ​ങ്കു​ക​ളി​ൽ​നി​ന്നു വാ​യ്പാ സൗ​ക​ര്യ​വും മൂ​ന്നു ശ​ത​മാ​നം പ​ലി​ശ സ​ബ്സി​ഡി​യും ല​ഭി​ക്കും. വി​വി​ധ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​യു​ള്ള പാ​ക്ക് ഹൗ​സ് സ്ഥാ​പി​ക്കു​ന്ന​തി​നും സ​ബ്സി​ഡി ല​ഭ്യ​മാ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​ത​തു കൃ​ഷി​ഭ​വ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടണം.