ഭാ​ര​ത​പ്ര​വേ​ശ​ന ദേ​വാ​ല​യ​ത്തി​ല്‍ ദു​ക്‌​റാ​ന തി​രു​നാ​ള്‍ നാ​ളെ
Saturday, July 2, 2022 12:32 AM IST
പ​റ​വൂ​ര്‍: ക്രി​സ്തു​ശി​ഷ്യ​നാ​യ തോ​മാ​ശ്ലീ​ഹ എ​ഡി 52ല്‍ ​ക​പ്പ​ലി​റ​ങ്ങി​യ സ്ഥ​ല​മെ​ന്നു വി​ശ്വ​സി​ക്കു​ന്ന മാ​ല്യ​ങ്ക​ര​യി​ല്‍ വി​ശു​ദ്ധ​ന്‍റെ പേ​രി​ല്‍ സ്ഥാ​പി​ത​മാ​യി​ട്ടു​ള്ള ഭാ​ര​ത​പ്ര​വേ​ശ​ന ദേ​വാ​ല​യ​ത്തി​ല്‍ ദു​ക്‌​റാ​ന തി​രു​നാ​ള്‍ നാ​ളെ ന​ട​ക്കും. വൈ​കി​ട്ട് 5.30 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​പോ​ള്‍ തോ​മ​സ് ക​ള​ത്തി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​കും. ഫാ. ​റോ​ക്കി റോ​ബി​ന്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. നേ​ര്‍​ച്ച ആ​ശീ​ര്‍​വാ​ദ​വു​മു​ണ്ട്. മാ​ര്‍​ത്തോ​മ്മ ച​രി​ത്ര​മ്യൂ​സി​യ​വും സ്തൂ​പ​വും വി​ശു​ദ്ധ​ന്‍റെ കാ​ല്‍​പാ​ദം പ​തി​ഞ്ഞ സ്ഥ​ല​വു​മു​ള്ള ഇ​വി​ടെ തി​രു​നാ​ളി​ന് നി​ര​വ​ധി തീ​ര്‍​ത്ഥാ​ട​ക​രെ​ത്തു​മെ​ന്ന് റെ​ക്ട​ര്‍ ഫാ. ​അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍, ഫാ. ​അ​നീ​ഷ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.