കൊ​ച്ചി എ​യ​ർ​പോ​ർ​ട്ട് റോ​ട്ട​റിക്ലബ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി
Monday, July 4, 2022 12:15 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി എ​യ​ർ​പോ​ർ​ട്ട് റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ പദ്ധതിയോടനു ബന്ധിച്ച് ഭാ​ഗ​മാ​യി എ​ട്ടാ​മ​ത്തെ വീ​ട് അ​യ്യ​മ്പു​ഴ പ്ലാ​പ്പി​ള്ളി വി​ജ​യ​ന് നി​ർ​മി​ച്ച് ന​ൽ​കി.
വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​എ പി.​ജെ. ബാ​ബു നി​ർ​വ​ഹി​ച്ചു.​
ച​ട​ങ്ങി​ൽ റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ വി.​ബി. രാ​ജ​ൻ, ഡോ. ​ശ്രീ​കു​മാ​ർ, എ​ൻ.​സി. ചാ​ക്കോ, പി. ​രാ​ജീ​വ്, അ​നൂ​പ് ആ​ന്‍റു, കു​ക്കു ജോ​സ​ഫ്, വി.​പി. ജോ​ർ​ജ്, നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.