ഇ​ല​ക്ഷ​ൻ ഐ​ഡി-​ആ​ധാ​ർ ലി​ങ്കിം​ഗ് പ​രി​ശീ​ല​നം ഇ​ന്ന്
Friday, October 7, 2022 12:47 AM IST
മൂ​വാ​റ്റു​പു​ഴ: ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ​യും അ​ഡ്വ​ക്കേ​റ്റ്-​ക്ലാ​ർ​ക്ക് അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന് കോ​ട​തി സ​മു​ച്ഛ​യ​ത്തി​ൽ ഇ​ല​ക്ഷ​ൻ ഐ​ഡി-​ആ​ധാ​ർ കാ​ർ​ഡ് ലി​ങ്കിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ക്കും.

ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന മൂ​വാ​റ്റു​പു​ഴ, പി​റ​വം നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​രു​ള്ള എ​ല്ലാ സ​മ്മ​തി​ദാ​യ​ക​രു​ടെ​യും ഐ​ഡി-​ആ​ധാ​ർ കാ​ർ​ഡ് ലി​ങ്കിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ന്‍റെ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ള​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും താ​ലൂ​ക്കി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.