യു​വ​തി​കൾക്കു നേരെ അതിക്രമം: ഒരാൾ പിടിയിൽ
Sunday, January 29, 2023 12:15 AM IST
പ​ള്ളു​രു​ത്തി: രാ​ത്രി റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​ക​ളെ ആക്രമിച്ച കേ​സി​ൽ രണ്ടംഗ സംഘത്തിലെ ഒ​രാ​ൾ പി​ടി​യി​ലായി. പ​ള്ളു​രു​ത്തി അ​യ്യ​വേ​ലി​പ്പ​റ​മ്പ് ശി​വാ​ന​ന്ദി​നെ​യാ​ണ് പ​ള്ളു​രു​ത്തി പോ​ലീ​സ് അറസ്റ്റ് ചെയ്തത്.
ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യിരുന്നു സം​ഭ​വം. പ​ള്ളു​രു​ത്തി വെ​ളി​യി​ലെ റോ​ഡി​ൽ കൂ​ടി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ​യും സു​ഹൃ​ത്താ​യ മ​റ്റൊ​രു യു​വ​തി​യെ​യും പി​ന്തു​ട​ർ​ന്നെ​ത്തിയ പ്രതികൾ ആക്രമിക്കു​ക​യാ​യി​രു​ന്നു.
കേ​സിൽ ഒ​ന്നാം പ്ര​തി​യാ​യ പ​ള്ളു​രു​ത്തി സ്വ​ദേ​ശി മ​നോ​ജ് ഒ​ളി​വി​ലാ​ണ്. മ​ട്ടാ​ഞ്ചേ​രി അ​സിസ്റ്റന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ.​ആ​ർ. മ​നോ​ജ്, സിഐ സു​നി​ൽ ജോ​മ​സ്, എ​സ്ഐ ബ​ൽ​രാ​ജ് കെ.​ ജോ​ൺ, സി​പി​ഒമാ​രാ​യ ര​ണ​ദേ​വ്, പ്ര​ജി​ത്ത്, പ്ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.