12 ലി​റ്റ​ർ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, January 30, 2023 12:25 AM IST
ചെ​റാ​യി: അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വ​ച്ച 12 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മ​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പു​റം ചെ​റാ​യി ഒ​എ​ല്‍​എ​ച്ച് കോ​ള​നി​യി​ൽ നി​ക​ർ​ത്തി​ൽ രാ​ജേ​ഷി(​കു​ഞ്ഞ​ൻ-42)​നെ​യാ​ണ് മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​എ​ല്‍​എ​ച്ച് കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.
ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ര ലി​റ്റ​ർ വീ​ത​മു​ള്ള 24 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. പ്ര​ദേ​ശ​ത്തെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ല്ക്കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​വ​യാ​ണ് ഇ​വ​യെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
മു​ന​മ്പം സി​ഐ എ.​എ​ല്‍. യേ​ശു​ദാ​സ്, എ​സ്ഐ വി.​കെ. ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.