കൈ​ക​ള്‍ ബ​ന്ധി​ച്ച് ഏ​ഴ് കി​ലോ​മീ​റ്റ​ർ വേ​മ്പ​നാ​ട്ട് കാ​യ​ല്‍ നീ​ന്തി​ക്ക​ട​ന്ന് 10 വ​യ​സു​കാ​രി
Sunday, April 21, 2024 4:28 AM IST
പെ​രു​മ്പാ​വൂ​ര്‍: കൈ​ക​ള്‍ ബ​ന്ധി​ച്ച് ഏ​ഴ് കി​ലോ​മീ​റ്റ​ർ വേ​മ്പ​നാ​ട്ട് കാ​യ​ല്‍ നീ​ന്തി​ക​ട​ന്ന് 10 വ​യ​സു​കാ​രി വൈ​ഗ സു​മേ​ഷ്. കു​റു​പ്പം​പ​ടി രാ​യ​മം​ഗ​ലം ചി​റ​പ്പ​ടി സു​മേ​ഷ് നാ​യ​രു​ടെ​യും നീ​തു​വി​ന്‍റെ​യും മ​ക​ളും പെ​രു​മ്പാ​വൂ​ര്‍ വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ വൈ​ഗ 1.4 മ​ണി​ക്കൂ​ര്‍​കൊ​ണ്ടാ​ണ് നീ​ന്തി​ക്ക​ട​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 8.19ന് ​ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​ട​ക്കും​ക​ര അ​മ്പ​ല​ക്ക​ട​വി​ല്‍​നി​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം ബീ​ച്ച് വ​രെ​യു​ള്ള ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ നീ​ന്തി​യാ​ണ് വേ​ള്‍​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

കൈ​ക​ള്‍ ബ​ന്ധി​ച്ച് ഏ​ഴു കി​ലോ​മീ​റ്റ​ര്‍ നീ​ന്തി ക​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​യും ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ ചെ​യ്ത വ്യ​ക്തി​യും ആ​ദ്യ​ത്തെ പെ​ണ്‍​കു​ട്ടി​യും വൈ​ഗ​യാ​ണ്. കോ​ത​മം​ഗ​ലം ഡോ​ള്‍​ഫി​ന്‍ അ​ക്വാ​ട്ടി​ക് ക്ല​ബി​ലെ പ​രി​ശീ​ല​ക​ന്‍ ബി​ജു ത​ങ്ക​പ്പ​നാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.

അ​നു​മോ​ദ​ന സ​മ്മേ​ള​നം വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ സീ​നി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.