വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു
Tuesday, April 23, 2024 6:41 AM IST
കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം - ഇ​ട​യാ​ർ - പി​റ​വം റൂ​ട്ടി​ൽ വ​ള​പ്പ് അ​ക്ഡേ​റ്റി​ന് കീ​ഴി​ൽ വെ​ള്ള​ക്കെ​ട്ട് പ​തി​വാ​കു​ന്നു. ക​നാ​ലി​ൽ നി​ന്നും ഒ​ലി​ച്ചി​റ​ങ്ങു​ന്ന വെ​ള്ള​ത്തി​ന് പു​റ​മേ വേ​ന​ൽ മ​ഴ​യും എ​ത്തി​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര ദു​ഷ്ക​ര​മാ​യി. ഇ​രു​ച​ക്ര വാ​ഹ​നയാത്ര​ക്കാ​ർ വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് വെ​ള്ള​ക്കെ​ട്ട് ക​ട​ന്നു​പോ​കു​ന്ന​ത്.

അ​ക്ഡേ​റ്റി​ൽ നി​ന്ന് ഒ​ലി​ച്ചി​റ​ങ്ങു​ന്ന വെ​ള്ളം റോ​ഡി​ൽ ത​ന്നെ കെ​ട്ടി​നി​ൽ​ക്കു​ന്ന​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. സ​മീ​പ​ത്ത് ഓ​ട ഉ​ണ്ടെ​ങ്കി​ലും മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ് മൂ​ടി കി​ട​ക്കു​ക​യാ​ണ്.

മ​ഴ​ക്കാ​ല​ത്തി​നു മു​ന്പു​ള്ള ഓ​ട വൃ​ത്തി​യാ​ക്ക​ൽ ന​ട​ന്നി​ട്ടി​ല്ല. മാ​ത്ര​മ​ല്ല യാ​തൊ​രു ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നി​ട്ടി​ല്ല. ഓ​ട വൃ​ത്തി​യാ​ക്കി റോ​ഡി​ലെ വെ​ള്ളം ഒ​ഴു​ക്കി സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.