കു​ന്ന​ത്തു​നാ​ട്ടി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ചാ​ര്‍​ളി പോ​ള്‍
Tuesday, April 23, 2024 6:41 AM IST
കൊ​ച്ചി: വ​ന്‍ ജ​ന​സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി കു​ന്ന​ത്തു​നാ​ട്ടി​ല്‍ മൂ​ന്നാം​ഘ​ട്ട പ​ര്യ​ട​നം തു​ട​ര്‍​ന്ന് ചാ​ല​ക്കു​ടി സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. ചാ​ര്‍​ളി പോ​ള്‍. രാ​വി​ലെ 9.45 ഓ​ടെ തി​രു​വാ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ണി​ക്ക​രു​പ​ടി​യി​ല്‍ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

പാ​ര്‍​ട്ടി ചാ​ല​ക്കു​ടി ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം ചീ​ഫ് ഇ​ല​ക്ഷ​ന്‍ ഏ​ജ​ന്റ് ജി​ബി എ​ബ്ര​ഹാം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത ച​ട​ങ്ങി​ല്‍ 12ാം വാ​ര്‍​ഡ് സെ​ക്ര​ട്ട​റി പി.​വൈ. ഏ​ബ്ര​ഹാം, പ​ത്താം വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ഇ.​കെ. സാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് മ​ല​ങ്ക​ര സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് തി​യോ​ള​ജി​ക്ക​ല്‍ സെ​മി​നാ​രി​യി​ല്‍ എ​ത്തി കു​ര്യാ​ക്കോ​സ് മാ​ര്‍ തി​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യെ സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്ന് വെ​ണ്ണി​കു​ളം, തി​രു​വാ​ണി​യൂ​ര്‍ ടെ​സ്‌​മോ ടെ​ക് ലി​മി​റ്റ​ഡ്, ശാ​സ്താ​മു​ക​ള്‍, കെ​ഇ​എ​ല്‍, മു​രി​യ​മം​ഗ​ലം, വ​ണ്ടി​പ്പേ​ട്ട, ന​ടു​ക്കു​രി​ശ്, കൊ​ട​കു​ത്തി, മീ​മ്പാ​റ, കോ​ല​ഞ്ച​രി, ത​മ്പാ​നി​മ​റ്റം, മ​ഴു​വ​ന്നൂ​ര്‍, ചെ​റു​നെ​ല്ലാ​ട്, മ​ണ്ണൂ​ര്‍, വ​ള​യ​ന്‍​ചി​റ​ങ്ങ​ര, ചീ​നി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ പ​ര്യ​ട​നം ക​ട​യി​രു​പ്പ് ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.