മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ്; പ്ര​തി​ വീണ്ടും ക​സ്റ്റ​ഡി​യി​ൽ
Tuesday, April 23, 2024 6:52 AM IST
വാ​ഴ​ക്കു​ളം: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പു ന​ട​ത്തി പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി​യെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ന​ടു​ക്ക​ര പൂ​നാ​ട്ട് അ​രു​ണ്‍ മു​ത്തു (33)വി​നെ​യാ​ണ് വാ​ഴ​ക്കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ നാ​ലു ത​വ​ണ​യാ​യി 3.75 ല​ക്ഷം രൂ​പ ആ​വോ​ലി​യി​ലെ ഒ​രു സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്ന് ഇ​യാ​ൾ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ എ​ടു​ത്തി​രു​ന്നു.

സ​ഹ​ക​ര​ണ വ​കു​പ്പി​ൽ നി​ന്നു​ള്ള അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന​യി​ൽ ഈ ​പ​ണ​യ വ​സ്തു​ക്ക​ൾ വ്യാ​ജ സ്വ​ർ​ണ​മാ​ണെ​ന്ന് ക​ണ്ടെ​ത്തിയത്. പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ നി​ർ​മി​തി. ബാ​ങ്കി​ലെ അം​ഗ​മാ​യ ഇ​യാ​ൾ നേ​ര​ത്തെ പ​ല പ്രാ​വ​ശ്യ​മാ​യി പ​ണ​യം വ​ച്ച് വാ​യ്പ​യെ​ടു​ക്കു​ക​യും തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​ണെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.