ജില്ല സജ്ജം: 26,34,783 വോട്ടർമാർ, 2294 പോളിംഗ് സ്റ്റേഷനുകൾ
Thursday, April 25, 2024 4:02 AM IST
കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് നാ​ളെ ന​ട​ക്കാ​നി​രി​ക്കെ ജി​ല്ല​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​കൂ​ടി​യാ​യ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് പ​റ​ഞ്ഞു.

ആ​കെ 26,34,783 വോ​ട്ട​ര്‍​മാ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ല്‍ 13,52,692 സ്ത്രീ​ക​ളും 12,82,060 പു​രു​ഷ​ന്‍​മാ​രും 31 ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റും ഉ​ള്‍​പ്പെ​ടു​ന്നു. വോ​ട്ട​ര്‍​മാ​രി​ല്‍ 51.34 ശ​ത​മാ​നം സ്ത്രീ​ക​ളും 48.66 ശ​ത​മാ​നം പു​രു​ഷ​ന്മാ​രു​മാ​ണ്. നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

വോ​ട്ട​ര്‍​മാ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത് തൃ​പ്പൂ​ണി​ത്തു​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ്. സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മ​ട​ക്കം 2,10,815 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ അ​ഞ്ചു പേ​ര്‍ ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​മാ​ണ്. പി​റ​വം, ക​ള​മ​ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് വോ​ട്ട​ര്‍​മാ​ര്‍. എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലാ​ണ് കു​റ​വ് വോ​ട്ട​ര്‍​മാ​ര്‍. 1,65,052 വോ​ട്ട​ര്‍​മാ​രാ​ണ് ആ​കെ ഇ​വി​ടെ​യു​ള്ള​ത്.

ജി​ല്ല​യി​ല്‍ ആ​കെ 2,294 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ചാ​ല​ക്കു​ടി ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലു​ള്‍​പ്പെ​ടു​ന്ന കു​ന്ന​ത്തുനാ​ട്ടി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍. 185 എ​ണ്ണ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ചാ​ല​ക്കു​ടി ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​നു കീ​ഴി​ല്‍ വ​രു​ന്ന മ​റ്റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​യ പെ​രു​മ്പാ​വൂ​ര്‍ (170), അ​ങ്ക​മാ​ലി (155), ആ​ലു​വ (176), എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​നു കീ​ഴി​ല്‍ വ​രു​ന്ന ക​ള​മ​ശേ​രി (174), പ​റ​വൂ​ര്‍ (175), വൈ​പ്പി​ന്‍ (147), കൊ​ച്ചി (157), തൃ​പ്പൂ​ണി​ത്തു​റ (173), എ​റ​ണാ​കു​ളം (140), തൃ​ക്കാ​ക്ക​ര (164),

ഇ​ടു​ക്കി ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​നു കീ​ഴി​ല്‍ വ​രു​ന്ന മൂ​വാ​റ്റു​പു​ഴ (153), കോ​ത​മം​ഗ​ലം (153), കോ​ട്ട​യം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ല്‍ വ​രു​ന്ന പി​റ​വ​ത്ത് 166 ഉം ​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. 1735 ബൂ​ത്തു​ക​ളി​ല്‍ വെ​ബ്കാ​സ്റ്റിം​ഗും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് 11,028 ഉ​ദ്യോ​ഗ​സ്ഥ​ര്‍

ജി​ല്ല​യി​ല്‍ പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കാ​യി 11,028 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള​ള​ത്. 2,757 വീ​തം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ​യും ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ​യും 5,514 പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ 231 സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് മൂ​ന്ന് വീ​തം മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രും ഉ​ണ്ടാ​കും. ബൂ​ത്തു​ക​ളി​ല്‍ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ എ​ത്തി​ക്കു​ന്ന​തി​ന് 513 വാ​ഹ​ന​ങ്ങ​ളും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

28 ബൂ​ത്തു​ക​ള്‍ വ​നി​ത​ക​ള്‍ നി​യ​ന്ത്രി​ക്കും

ജി​ല്ല​യി​ല്‍ 28 ബൂ​ത്തു​ക​ള്‍ വ​നി​ത​ക​ള്‍ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന ബൂ​ത്തു​ക​ളാ​യി​രി​ക്കും. ഇ​വി​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം എ​ല്ലാ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും വ​നി​ത​ക​ളാ​യി​രി​ക്കും.

ജി​ല്ല​യി​ലെ 14 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടു വീ​തം ബൂ​ത്തു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും വ​നി​ത​ക​ള്‍ നി​യ​ന്ത്രി​ക്കു​ക. എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും നാ​ലു ബൂ​ത്തു​ക​ള്‍ വീ​തം ആ​കെ 56 ബൂ​ത്തു​ക​ളെ മാ​തൃ​കാ ബൂ​ത്തു​ക​ളാ​യും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ബൂ​ത്തു​ക​ളി​ല്‍ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍

ക​ടു​ത്ത വേ​ന​ലി​ലും ചൂ​ടി​ലും വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ബൂ​ത്തു​ക​ള്‍​ക്ക് സ​മീ​പം കു​ടി​വെ​ള്ള സൗ​ക​ര്യം, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും അ​വ​ശ​രാ​യ​വ​ര്‍​ക്കു​മാ​യി വീ​ല്‍​ചെ​യ​ര്‍ സൗ​ക​ര്യം,

വെ​യി​ലി​ല്‍ നി​ന്നു​മു​ള്ള സം​ര​ക്ഷ​ണ​ത്തി​ന് ത​ണ​ല്‍ സൗ​ക​ര്യം, അ​വ​ശ​ത നേ​രി​ടു​ന്ന​വ​ര്‍​ക്ക് പ്ര​ഥ​മി​ക ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നു​ള്ള മെ​ഡി​ക്ക​ല്‍ സൗ​ക​ര്യം എ​ന്നി​വ ബൂ​ത്തു​ക​ള്‍​ക്ക് സ​മീ​പം ഒ​രു​ക്കും.