ചേന്ദമംഗലം കൂട്ടക്കൊല: ജിതിൻ ആശുപത്രി വിട്ടു
1549392
Saturday, May 10, 2025 4:17 AM IST
പറവൂർ: ചേന്ദമംഗലം പേരേപ്പാടത്ത് ലഹരിക്ക് അടിമയായ കൊടും ക്രിമിനലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്ന ജിതിൻ ഇന്നലെ ആശുപത്രി വിട്ടു. അക്രമി ജിതിന്റെ ഭാര്യ വിനീഷയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി.
ജിതിനും രണ്ടു പെൺമക്കളും മാത്രമാണ് ആ കുടുംബത്തിലുള്ളത്. ജിതിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ആസ്റ്റർ മെഡിസിറ്റി ആശുപത്രിക്കും ഡോക്ടർമാരായ സക്കറിയ ടി സക്കറിയ, കെ. മാത്യു , അനൂപ് തോമസ്, രാം കുമാർ, മറ്റ് മെഡിക്കൽ ടീം അടക്കമുള്ളവർക്ക് പ്രതിപക്ഷ നേതാവ് നന്ദി രേഖപ്പെടുത്തി.