മുളക്കുളത്തെ കുടിവെള്ളക്ഷാമം: പരിഹാരമാകുന്നു
1549404
Saturday, May 10, 2025 4:34 AM IST
പിറവം: മുളക്കുളം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ പുനസ്ഥാപിച്ചു. പെരുവ - പിറവം - പെരുവംമൂഴി റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മുളക്കുളം കരിങ്കൽ ചിറയിൽ പുതിയ പാലം നിർമാണം നടക്കുന്നതിന്റെ ഭാഗമായി മുളക്കുളം മേഖലയിലേക്കുള്ള പൈപ്പ് ലൈൻ വിച്ഛേദിച്ചതിനാൽ ഏതാനും മാസങ്ങളായി മുളക്കുളം മേഖലയിൽ വ്യാപകമായി കുടിവെള്ള പ്രതിസന്ധി രൂക്ഷമായിരുന്നു.
ഉഴത്തുമലകാവ്, കൊച്ചു പറന്പ്, മുളക്കുളം പള്ളിപ്പടി, വടക്കേക്കര പ്രദേശങ്ങൾ അടക്കമുള്ള പ്രദേശങ്ങളിൽ കുടിവെള്ളം ഒന്നിടവിട്ടാണ് കിട്ടിക്കൊണ്ടിരുന്നത്. ഈ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നഗരസഭ പത്തുലക്ഷം രൂപ അനുവദിക്കുകയായിരുന്നു. നഗരസഭാ ചെയർപേഴ്സണ്‍ അഡ്വ. ജൂലി സാബു നിർമാണോദ്ഘാടനം നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ബിമൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗണ്‍സിലർമാരായ പ്രശാന്ത് മന്പുറത്ത്, ഡോ. അജേഷ് മനോഹർ, പി. ഗിരീഷ് കുമാർ, ജല അഥോറിറ്റി എഇ ഷഹാന എന്നിവർ പ്രസംഗിച്ചു.
1500 പേർ പങ്കെടുക്കും
പിറവം: കോട്ടയത്തു ഇന്ന് നടക്കുന്ന കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന സമ്മേളനത്തിന് 1500 പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതോടനുബന്ധിച്ച് ചേർന്ന പാർട്ടി പിറവം നിയോജകമണ്ഡലം മണ്ഡലം യോഗം അനുപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ ഇടപ്പാലക്കാട്ട് അധ്യക്ഷത വഹിച്ചു.