കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
1549400
Saturday, May 10, 2025 4:34 AM IST
പറവൂർ : രായമംഗലം കരിപ്പേലിപ്പടി അശ്വതി ഭവനത്തിൽ ശശി (60)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒഡീഷ ഉദയഗിരി സഞ്ജയ് മല്ലിക്കി (43)നെ പറവൂർ അഡീഷണൽ സെഷൻസ് കോടതി-രണ്ട് ജഡ്ജ് വി. ജ്യോതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക ശശിയുടെ അവകാശികൾക്ക് നൽകണം. പിഴ ഒടുക്കാതിരുന്നാൽ ആറുമാസംകൂടി കഠിന തടവ് അനുഭവിക്കണം എന്നും കോടതി വിധിച്ചു.
2019 ഒക്ടോബർ 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കെട്ടിട നിർമാണ തൊഴിലാളിയായ ശശി വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ് കുറുപ്പുംപടി ഞാളൂർ ചിറക്ക് സമീപത്തുള്ള ഞാളൂർപടി ഉണ്ണികൃഷ്ണൻ എന്നയാളുടെ ഷെഡ്ഡിലാണ് താമസിച്ചിരുന്നത്.