അവാർഡുകൾ കർഷകരുടെ ആത്മവിശ്വാസം വർധിപ്പിക്കും: മന്ത്രി പി. പ്രസാദ്
1549403
Saturday, May 10, 2025 4:34 AM IST
മൂവാറ്റുപുഴ : കാർഷിക മേഖലയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് നൽകുന്ന അവാർഡുകൾ അവരുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് മന്ത്രി പി. പ്രസാദ്. മൂവാറ്റുപുഴ ഇഇസി മാർക്കറ്റിൽ നടക്കുന്ന കാർഷീകോത്സവത്തോടനുബന്ധിച്ച് നടന്ന കാർഷക അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
മനുഷ്യരാശിക്ക് മുഴുവനായും നടക്കുന്ന പ്രക്രിയയാണ് കൃഷി. കൃഷിയുടെ പ്രാധാന്യം ഉൾക്കൊണ്ട് തന്നെ ഭക്ഷിക്കുന്നവർ എല്ലാം കൃഷിയുടെ ആനുകുല്യം പറ്റുന്നവരാണന്നും മന്ത്രി കൂട്ടിച്ചേർത്തു. കാർഷീക മേഖലയിൽ വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ചവരെയാണ് ആദരിച്ചത്.
കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളിൽ മികച്ച റിപ്പോർട്ടർക്കുള്ള മാധ്യമ അവാർഡ് കെ.എം. ഫൈസലിനും, മികച്ച കർഷകനുള്ള അവാർഡ് പോത്തനാംമുഴിയിൽ ജോർജ് പി. ജോസിനും, രണ്ടാം സ്ഥാനം പായിക്കാട്ട് ജോർജ് ജോസഫിനും, മൂന്നാം സ്ഥാനം റാത്തപ്പിള്ളിൽ ലാൽ ജേക്കബിനും ലഭിച്ചു.
മികച്ച കർഷകർക്കുള്ള അവാർഡ് മൂത്തകുന്നേൽ ലിജി ജോസിനും, രണ്ടാം സ്ഥാനം മുണ്ടപ്ലാവുങ്ങൽ അന്നക്കുട്ടി കുര്യാക്കോസിനും, മൂന്നാം സ്ഥാനം നിറംന്പുഴ മറിയമോൾ ജോണിനും, മികച്ച കർഷക വിദ്യാർഥിയായി പറവിടകുന്നേൽ ജെറിൻ മാത്യുവിനും, മികച്ച ക്ഷീര കർഷകനായി ചിറ്റേത്ത് ഫ്രാൻസിസ് ജോർജിനും മികച്ച കർഷക സ്ഥാപനത്തിനുള്ള അവാർഡ് പണ്ടപ്പിള്ളി സ്വാശ്രയ കർഷക വിപണന സമിതിക്കും,
മികച്ച സ്കൂളിനുള്ള അവാർഡ് തഴുവംകുന്ന് ഹോളി ഫാമിലി പബ്ലിക് സ്കൂളിനും, മികച്ച അഗ്രി ടെക് സ്റ്റാർട്ടപ്പിനുള്ള അവാർഡ് ജോണ് മാത്യു (വടവുകോട് മുണ്ടൻചിറ ഫുഡ് പ്രൊഡക്ട്)നും ലഭിച്ചു. മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് ദിനീഷ് കെ. സഹദേവനും, തരിശ് കൃഷി പ്രോത്സാഹനത്തിനുള്ള ജയരാജ് തൃക്കളത്തൂരിനുമാണ് മന്ത്രി പി. പ്രസാദ് അവാർഡ് സമ്മാനിച്ചത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ബാബു പോൾ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ പ്രഫ. ജോസ് അഗസ്റ്റ്യൻ, ഷിവാഗോ തോമസ്, ബെസ്റ്റിൻ ചേറ്റൂർ, സിബിൾ സാബു എന്നിവർ പ്രസംഗിച്ചു.