ഇന്‍സ്റ്റഗ്രാമില്‍ യുവതിക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് കുടുങ്ങി
1549397
Saturday, May 10, 2025 4:34 AM IST
കൊച്ചി: ഇന്‍സ്റ്റാഗ്രാമിലൂടെ അശ്ലീല വീഡിയോ അയച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റിലായി. ബംഗളൂരുവില്‍ ബിരുദ വിദ്യാര്‍ഥിയായ കോഴിക്കോട് സ്വദേശി സൗഗന്ധ്(22) ആണ് സൈബര്‍ പോലീസിന്റെ പിടിയിലായത്.
തൃപ്പൂണിത്തുറ സ്വദേശിനിയായ മോഡലിന്റെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാധിക്ഷേപം എന്നീ വകുപ്പുകളും ഐടി ആക്ടുമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
മോഡലായ യുവതിയുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് സൗഗന്ധ് പരിചയപ്പെട്ടത്. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് സഹകരിക്കുന്നതിന് താത്പര്യമുണ്ടെന്ന് ഇയാള്‍ യുവതിയെ അറിയിച്ചു. തുടര്‍ന്ന് അശ്ലീല ഫോട്ടോയും വീഡിയോയും യുവതിക്ക് അയച്ചുകൊടുത്തു.
ഇത്തരത്തില്‍ പല തവണ വീഡിയോ അയച്ചു കൊടുത്തതോടെ യുവതി കാക്കനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.