ച​മ്പ​ന്നൂ​രി​ലെ ട്രാ​ൻ​സ്ഫോ​ർ​മറിൽ കാടുകയറി
Thursday, June 13, 2019 1:27 AM IST
അ​ങ്ക​മാ​ലി: ച​മ്പ​ന്നൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ലും കോ​മ്പൗ​ണ്ടി​ലും വ​ൻ അ​പ​ക​ട സാ​ധ്യ​ത​യാ​യി പാ​ഴ്ചെ​ടി​ക​ൾ വ​ള​രു​ന്നു. ആ​റ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് ഇ​വി​ടെ ചെ​ടി​ക​ൾ വ​ള​ർ​ന്നി​രി​ക്കു​ന്ന​ത്. മീ​റ്റ​ർ ബോ​ക്സ് തു​റ​ന്ന​പ്പോ​ൾ അ​തി​നു​ള്ളി​ലും ചെ​ടി​ക​ൾ വ​ള​ർ​ന്നി​ട്ടു​ണ്ട്. കാ​ല​വ​ർ​ഷ​മാ​യ​തി​നാ​ലും ഏ​റെ തി​ര​ക്കേ​റി​യ പ്ര​ദേ​ശ​മാ​യ​തി​നാ​ലും ഇ​ത് വ​ൻ അ​പ​ക​ട സാ​ധ്യ​ത​യാ​ണ് ഉ‍​യ​ർ​ത്തു​ന്ന​ത്.
ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ കോ​മ്പൗ​ണ്ട് മാ​സ​ത്തി​ലൊ​രി​ക്ക​ൽ വൃ​ത്തി​യാ​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​ത് നി​ർ​ത്തി​യ​തോടെയാണ് ചെ​ടി​ക​ൾ വ​ള​ർ​ന്നു തു​ട​ങ്ങി​യ​ത്.
നാ​ട്ടു​കാ​ർ പ​ല പ്രാ​വ​ശ്യം അ​ങ്ക​മാ​ലി ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ വൃ​ത്തി​യാ​ക്കാ​ൻ ആ​ളെ​ത്തി​യി​ട്ടി​ല്ല.
ട്രാ​ൻ​സ്ഫോ​ർ​മ​ർ കോ​മ്പൗ​ണ്ടി​ന്‍റെ ക​മ്പി​ക​ളി​ൽ മു​ഴു​വ​ൻ ചെ​ടി​ക​ൾ വ​ള​ർ​ന്നി​ട്ടു​ണ്ട്. ഇ​നി​യും ഈ ​ചെ​ടി​ക​ൾ വെ​ട്ടി​ക്ക​ള​ഞ്ഞി​ല്ലെ​ങ്കി​ൽ ഇ​ത് വ​ൻ ദു​ര​ന്ത​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണു നാ​ട്ടു​കാ​ർ.