കാ​രു​ണ്യ​പ​ദ്ധ​തി വി​ത​ര​ണം പി​റ​വം ന​ഗ​ര​സ​ഭ മു​ന്നി​ൽ
Thursday, July 11, 2019 12:53 AM IST
പി​റ​വം: കാ​രു​ണ്യ സ​ഹാ​യ വി​ത​ര​ണ പ​ദ്ധ​തി​യി​ൽ പി​റ​വം ന​ഗ​ര​സ​ഭ ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഇ​ക്കു​റി ന​ഗ​ര​സ​ഭ ഭി​ന്ന​ശേ​ഷി​യു​ള്ള സ​ഹ​ജീ​വി​ക​ൾ​ക്കാ​യി 17 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. മോ​ട്ടോ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വീ​ൽ​ച്ചെ​യ​റു​ക​ൾ, ഹി​യ​റിം​ഗ് എ​യ്ഡ്, കൃ​ത്രി​മ​ക്കാ​ലു​ക​ൾ, കൃ​ത്രി​മ കൈ​ക​ൾ, മു​ച്ച​ക്ര സ്കൂ​ട്ട​റു​ക​ൾ, ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഓ​രോ വ​ർ​ഷ​വും സ്കോ​ള​ർ​ഷി​പ്പ് തു​ട​ങ്ങി കാ​രു​ണ്യം അ​ർ​ഹി​ക്കു​ന്ന മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
2016 ൽ ​ആ​ദ്യ​മാ​യി മോ​ട്ടോ​ർ വ​ച്ച വീ​ൽ​ച്ചെ​യ​ർ ന​ൽ​കി​യ​ത് പി​റ​വം ക​ല്ലു​വെ​ട്ട​മ​ട സ്വ​ദേ​ശി​യും പി​റ​വം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്ന സാ​ന്ദ്ര സ​ജീ​വ​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ സാ​ന്ദ്ര മി​ക​ച്ച​വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു. ഈ ​വ​ർ​ഷം മോ​ട്ടോ​ർ വ​ച്ച വീ​ൽ​ച്ചെ​യ​ർ ന​ല്കി​യ​ത് ക​ള​ന്പൂ​ർ സ്വ​ദേ​ശി അ​ജ​യ​നും മ​ര​ത്തി​ൽ​നി​ന്നു വീ​ണു ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത ക​ക്കാ​ട് സ്വ​ദേ​ശി രാ​ജു​വി​നു​മാ​ണ്.
വീ​ൽ​ച്ചെ​യ​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്ന​മ്മ ഡോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബ് വി​ത​ര​ണം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ഐ​ഷ മാ​ധ​വ​ൻ സ്വാ​ഗ​ത​വും ഐ​സി​ഡി​സി ഓ​ഫീ​സ​ർ അ​ഞ്ജു കൃ​ഷ്ണ ന​ന്ദി​യും പ​റ​ഞ്ഞു.