ജ​നം സ​ത്യം തി​രി​ച്ച​റി​യു​മെ​ന്ന് സി​പി​എം
Saturday, July 13, 2019 1:07 AM IST
കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ ക​ന്നു​കാ​ലി​ച്ച​ന്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​നെ​തി​രേ യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തു​ന്ന ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്ന് സി​പി​എം ഏ​രി​യ​ക​മ്മി​റ്റി. സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ച​ന്ത​യി​ൽ ഒ​രു​വി​ഭാ​ഗം ക​ച്ച​വ​ട​ക്കാ​രു​ടെ ധി​ക്കാ​ര ന​ട​പ​ടി​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​തി​ർ​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് സി​പി​എം പറഞ്ഞു.
മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​നി​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്ത് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ർ ആ​ടു​മാ​ടു​ക​ളു​മാ​യി എ​ത്തു​ന്ന ക​ർ​ഷ​ക​രെ റോ​ഡ​രു​കി​ൽ നി​ർ​ത്തി ന്യാ​യ​മാ​യ വി​ല​പോ​ലും ന​ൽ​കാ​തെ വാ​ങ്ങി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ഏ​രി​യ സെ​ക്ര​ട്ട​റി ഷാ​ജു ജേ​ക്ക​ബ് പ​റ​ഞ്ഞു.