ഫാ. ​പോ​ൾ പു​ന്ന​ക്കാ​ട്ടു​ശേ​രി​ക്ക് ജ​ന്മ​നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Friday, July 19, 2019 10:43 PM IST
പ​ള്ളു​രു​ത്തി: തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​ത​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നു ദീ​ർ​ഘ​കാ​ലം അ​വ​രോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ഫാ. ​പോ​ൾ പു​ന്ന​ക്കാ​ട്ടു​ശേ​രി​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. ഇ​ന്ന​ലെ പെ​രു​മ്പ​ട​പ്പി​ൽ​നി​ന്നു വി​ലാ​പ​യാ​ത്ര​യാ​യി കു​മ്പ​ള​ങ്ങി​യി​ലെ ജ​ന്മ​ഗൃ​ഹ​ത്തി​ൽ എ​ത്തി​ച്ച ഭൗ​തി​ക​ശ​രീ​രം വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​തൃ ഇ​ട​വ​ക​യാ​യ കു​മ്പ​ള​ങ്ങി സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കു കൊ​ച്ചി രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ നേ​തൃ​ത്വം ന​ൽ​കി.