ആ​ന്പ​ല്ലൂ​രി​ൽ വെ​ള്ള​ക്കെ​ട്ട്, ക്യാ​ന്പ് തു​റ​ന്നു
Wednesday, August 14, 2019 12:12 AM IST
ആ​മ്പ​ല്ലൂ​ർ: ആ​മ്പ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ആ​രം​ഭി​ച്ചു. അ​മ്പ​ല്ലൂ​ർ ജൂ​ണി​യ​ർ ബേ​സി​ക് സ്കൂ​ളി​ലാ​ണ് ക്യാ​മ്പ്. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്നു​ള്ള വേ​ലി​യേ​റ്റ​ത്തി​ൽ അ​മ്പ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ വീ​ടു​ക​ളും റോ​ഡു​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യോ​ടെ​യാ​ണ് മാ​ന്തു​രു​ത്തേ​ൽ, പാ​റ​ക്ക​രി, മ​ണ്ണാ​റ​വേ​ലി, കോ​ണ​ത്ത് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ലി​യേ​റ്റ​വും തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ടും രൂ​ക്ഷ​മാ​യ​ത്. ക​ഴി​ഞ്ഞ പ്ര​ള​യ സ​മ​യ​ത്തി​ന് സ​മാ​ന​മാ​യ അ​വ​സ്ഥ ഇ​വി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ഴു​ള്ള​ത്.
കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നൊ​ഴു​കി​യെ​ത്തു​ന്ന പെ​യ്ത്തു വെ​ള്ള​വും വേ​ലി​യേ​റ്റ​വും ചേ​രു​മ്പോ​ഴാ​ണ് സ്ഥി​തി രൂ​ക്ഷ​മാ​കു​ന്ന​തെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. തൊ​ണ്ടി​ല​ങ്ങാ​ടി- പൊ​യ്യാ​റ്റി​ത്താ​ഴം റോ​ഡി​ലും കീ​ച്ചേ​രി കു​രി​ശു​പ​ള്ളി റോ​ഡി​ലും ശ​ക്ത​മാ​യ വെ​ള്ള​ക്കെ​ട്ടാ​ണ്.