മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കു​ളി​മു​റി​യി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Saturday, August 17, 2019 1:05 AM IST
ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​യാ​യ മാ​താ​വി​ന് രാ​ത്രി കു​ട്ടി​രി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ കു​ളി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല നെ​ല്ലി​ക്കാ​പ്പി​ള്ളി ഷം​സു​ദ്ദീ​ന്‍റെ മ​ക​ൻ നി​യാ​സ് (35) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.
കു​ളി​മു​റി​യി​ൽ വെ​ള്ളം തു​റ​ന്നു​വി​ട്ട നി​ല​യി​ലാ​യ​തി​നാ​ൽ ആ​രെ​ങ്കി​ലും ക​ളി​ക്കു​ക​യാ​കു​മെ​ന്നാ​ണ് മ​റ്റു​ള്ള​വ​ർ ക​രു​തി​യ​ത്. രാ​വി​ലെ പ്രാ​ഥ​മി​ക ക​ർ​മ​ത്തി​നെ​ത്തി​യ​വ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​പ്പോ​ഴാ​ണ് വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന​ത്. ഉ​ട​നെ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ്രാ​ഥി​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത​മാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.