അ​ഭി​ലാ​ഷ് വ​ധം: പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി
Tuesday, August 20, 2019 12:43 AM IST
പ​റ​വൂ​ർ: അ​ഭി​ലാ​ഷ് വ​ധ​ക്കേ​സി​ൽ ആ​റു പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കു​ള്ള ശി​ക്ഷ നാ​ളെ വി​ധി​ക്കും. മു​ന​മ്പം സ്വ​ദേ​ശി​ക​ളാ​യ അ​റ​മി​പ്പ​റ​മ്പി​ൽ ബാ​ബു (55), കൃ​ഷ്ണ​ൻ (44), ബൈ​ജു (42), ഇ​ട​ക്കൂ​ക്കാ​ര​ൻ സു​രേ​ഷ് (55), ഇ​രി​ങ്ങാം​തു​രു​ത്തി ര​മേ​ഷ് (44) ക​ണ്ണി​ക്കി​പ്പ​റ​മ്പി​ൽ കു​മാ​ർ (47) എ​ന്നി​വ​ർ കു​റ്റ​ക്കാ​ര​ണെ​ന്നു പ​റ​വൂ​ർ അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യാ​ണു ക​ണ്ടെ​ത്തി​യ​ത്. ബാ​ബു, കൃ​ഷ്ണ​ൻ, ബൈ​ജു എ​ന്നി​വ​ർ സ​ഹോ​ദ​ര​ന്മാ​രാ​ണ്. മു​ന​മ്പം കു​റി​ഞ്ഞി​പ്പ​റ​മ്പി​ൽ കെ.​ടി. അ​ഭി​ലാ​ഷ് (27) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്.
സു​ഹൃ​ത്താ​യ യു​വ​തി​ക്കൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത അ​ഭി​ലാ​ഷി​നെ പി​ന്നാ​ലെ​യെ​ത്തി​യ ആ​റം​ഗ സം​ഘം ചെ​റാ​യി പാ​ട​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. 2005 മേ​യ് 19നു ​രാ​ത്രി ഏ​ഴി​നാ​ണു സം​ഭ​വം ന​ട​ന്ന​ത്. ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ക​യാ​ണു കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​ഭി​ലാ​ഷും പ്ര​തി​യാ​യ കൃ​ഷ്ണ​നും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.
ഇ​വ​ർ ത​മ്മി​ൽ തെ​റ്റി​യ​താ​ണു പ്ര​ശ്ന​ത്തി​നു കാ​ര​ണം. പ​റ​വൂ​ർ പോ​ലീ​സാ​ണു കേ​സ് അ​ന്വേ​ഷി​ച്ച​ത്. സം​ഭ​വ​സ​മ​യം അ​ഭി​ലാ​ഷി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി വി​ചാ​ര​ണാ​വേ​ള​യി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രേ മൊ​ഴി ന​ൽ​കി​യി​രു​ന്നു.