മ​ക്ക​യി​ൽ നി​ര്യാ​ത​നാ​യി
Wednesday, August 21, 2019 10:09 PM IST
മൂ​വാ​റ്റു​പു​ഴ: ഹ​ജ്ജ് ക​ർ​മ്മ​ത്തി​ന് പു​റ​പ്പെ​ട്ട മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി മ​ക്ക​യി​ൽ നി​ര്യാ​ത​നാ​യി. പേ​ഴ​യ്ക്കാ​പ്പി​ള്ളി താ​മ​രു​പൊ​ട്ട​യ്ക്ക​ൽ മ​സ്ജി​ദി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ചേ​ട്ടു​ഭാ​ഗ​ത്ത് സി.​ഇ. മൊ​യ്തീ​ൻ (റി​ട്ട. ഇ​ന്ത്യ​ൻ മി​ലി​ട്ട​റി-73) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം മ​ക്ക​യി​ൽ ന​ട​ത്തി. ഭാ​ര്യ ഫാ​ത്തി​മ​യ്ക്കൊ​പ്പം സ്വ​കാ​ര്യ ഹ​ജ്ജ് ഗ്രൂ​പ്പി​ൽ പു​റ​പ്പെ​ട്ട മൊ​യ്തീ​ൻ ഹ​ജ്ജി​ന്‍റെ ക​ർ​മ്മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. പ​ത്ത് ദി​വ​സ​ത്തി​ന​കം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

22 വ​ർ​ഷ​ക്കാ​ലം ഇ​ന്ത്യ​ൻ മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ര​ണ്ടു ത​വ​ണ ന​ട​ന്ന ഇ​ന്ത്യ- പാ​ക് യു​ദ്ധ​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ എ​ൻ​സി​സി ഓ​ഫീ​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പേ​ഴ​യ്ക്കാ​പ്പി​ള്ളി താ​മ​ര പൊ​ട്ട​യ്ക്ക​ൽ ജു​മാ മ​സ്ജി​ദി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഭാ​ര്യ: ഫാ​ത്തി​മ തൊ​ടു​പു​ഴ കു​ന്നം മ​രോ​ട്ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഇ​ബ്രാ​ഹിം (എ​ൻ​എ മെ​റ്റ​ൽ​സ് പേ​ഴ​യ്ക്കാ​പ്പി​ള്ളി), മു​ഹ​മ്മ​ദ് (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: ഷൈ​മോ​ൾ (നെ​ല്ലി​ക്കു​ഴി നാ​യ്ക്ക​മ്മാ​വു​ടി കു​ടും​ബാം​ഗം), ന​സി​യ (തൊ​ടു​പു​ഴ മാ​ട്ട​യി​ൽ കു​ടും​ബാം​ഗം).