വൈ​ദ്യു​തി പോ​സ്റ്റി​ൽ തീ ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി
Saturday, August 24, 2019 12:54 AM IST
തൃ​പ്പൂ​ണി​ത്തു​റ: സ്റ്റാ​ച്യു- കി​ഴ​ക്കേ​കോ​ട്ട റോ​ഡി​ൽ വൈ​ദ്യു​തി പോ​സ്റ്റി​ൽ തീ ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കി​ഴ​ക്കേ​കോ​ട്ട ജം​ഗ്‌​ഷ​നി​ലു​ള്ള ജ്വ​ല്ല​റി​യു​ടെ സ​മീ​പ​ത്തു​നി​ന്ന വൈ​ദ്യു​തി പോ​സ്റ്റി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തെ കേ​ബി​ൾ ബോ​ക്സി​ലാ​ണ് ആ​ദ്യം തീ ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​ഴ​യ വൈ​ദ്യു​തി ക​ന്പി​ക​ൾ മാ​റ്റി കേ​ബി​ൾ വ​ഴി​യാ​ണ് ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. വി​ത​ര​ണ​ത്തി​നു​ള്ള ജം​ഗ്‌​ഷ​ൻ ബോ​ക്സു​ക​ളി​ലെ കേ​ബി​ളു​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ച ഭാ​ഗ​ത്തു​ണ്ടാ​യ ലൂ​സ്‌​കോ​ൺ​ടാ​ക്റ്റാ​ണ് തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പോ​സ്റ്റി​നു മു​ക​ളി​ൽ ക​ത്തി​പ്പ​ട​ർ​ന്ന തീ ​ഏ​താ​നും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ആ​ളി​പ്പ​ട​ർ​ന്നു. പോ​സ്റ്റി​ലു​ള്ള കേ​ബി​ൾ ടി​വി വ​യ​റു​ക​ളി​ലും തീ ​പ​ട​ർ​ന്നു. ഇ​തോ​ടെ അ​ര​മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16നും ​ഈ വൈ​ദ്യു​തി പോ​സ്റ്റി​ൽ തീ ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു.